എസ്.എന്‍. സ്വാമിയുടെ തിരക്കഥയില്‍ കെ. മധു സംവിധാനം ചെയ്ത ചിത്രങ്ങളുടെ സീരീസാണ് സി.ബി.ഐ. ഇതുവരെ അഞ്ച് ഭാഗങ്ങളാണ് ഈ ചിത്രത്തിനുള്ളത്. മമ്മൂട്ടി സേതുരാമയ്യര്‍ എന്ന സി.ബി.ഐ. ഉദ്യോഗസ്ഥനായാണ് സിനിമയിലെത്തുന്നത്.
എസ്.എന്‍. സ്വാമിയുടെ തിരക്കഥയില്‍ കെ. മധു സംവിധാനം ചെയ്ത ചിത്രങ്ങളുടെ സീരീസാണ് സി.ബി.ഐ. ഇതുവരെ അഞ്ച് ഭാഗങ്ങളാണ് ഈ ചിത്രത്തിനുള്ളത്. മമ്മൂട്ടി സേതുരാമയ്യര്‍ എന്ന സി.ബി.ഐ. ഉദ്യോഗസ്ഥനായാണ് സിനിമയിലെത്തുന്നത്.
1988ല്‍ പുറത്തിറങ്ങിയ ‘ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ്’ ആണ് ആദ്യ ചിത്രം. ആദ്യത്തെ നാല് ഭാഗങ്ങള്‍ വലിയ വിജയമായിരുന്നെങ്കിലും 2022ല്‍ തിയേറ്ററിലെത്തിയ ‘സി.ബി.ഐ 5: ദി ബ്രെയിന്‍’ പ്രതീക്ഷിച്ചത്ര വിജയമായിരുന്നില്ല.
ഇപ്പോള്‍ സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സി.ബി.ഐയുടെ ആറാം ഭാഗം ഉണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമി.
അങ്ങനെയൊരു സിനിമ വരുന്നുവെന്ന് പറഞ്ഞ് വാര്‍ത്തകള്‍ കണ്ടിട്ടുണ്ടെങ്കില്‍ താന്‍ അതിന് ഉത്തരവാദിയല്ലെന്ന് അദ്ദേഹം പറഞ്ഞു.
‘ആറാം ഭാഗം വരുന്നു എന്ന് പറഞ്ഞു കൊണ്ട് നിങ്ങള്‍ എന്തെങ്കിലും ന്യൂസ് കണ്ടിട്ടുണ്ടെങ്കില്‍ ഞാന്‍ അതിന് ഉത്തരവാദിയല്ല. ഞാന്‍ അതിനെ കുറിച്ച് ഇതുവരെ വാ തുറന്നിട്ടില്ല.
ആറാം ഭാഗത്തെ കുറിച്ച് ഒരു ചിന്തപോലും ഉണ്ടായിട്ടില്ല. ഞാന്‍ മമ്മൂട്ടിയോടോ മമ്മൂട്ടി എന്നോടോ ഇതിനെ പറ്റി സംസാരിച്ചില്ല,’ എസ്.എന്‍. സ്വാമി പറയുന്നു.
സി.ബി.ഐയുടെ അടുത്ത ഭാഗത്തിന്റെ ചിന്ത വരാറുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് താന്‍ അതിന് വേണ്ടി ഇതുവരെ ഇരുന്നിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ആദ്യം സേതുരാമയ്യര്‍ക്ക് വേണ്ടി കണ്ടെത്തിയ പേര് അലി ഇമ്രാന്‍ എന്നായിരുന്നെന്നും എന്നാല്‍ അത് പിന്നീട് തന്റെ മൂന്നാംമുറ സിനിമയില്‍ മോഹന്‍ലാലിന് നല്‍കുകയായിരുന്നെന്നും എസ്.എന്‍. സ്വാമി പറഞ്ഞു.
Content Highlight: SN Swamy Talks About CBI6