| Sunday, 28th July 2024, 1:56 pm

റീൽസ് കണ്ടു വളരുന്ന കുട്ടികൾക്കിടയിൽ ഇറക്കിയതാണ് ആ മമ്മൂട്ടി ചിത്രത്തിന്റെ പ്രധാന പ്രശ്നം: എസ്.എൻ സ്വാമി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറുകളിലെ കള്‍ട്ടാണ് സി.ബി.ഐ സീരീസിലുള്ള ചിത്രങ്ങൾ. സേതുരാമയ്യര്‍ സി.ബി.ഐയോളം ആഘോഷിക്കപ്പെട്ട ഒരു കുറ്റാന്വേഷകന്‍ മലയാളത്തിലുണ്ടാകില്ല.

പക്ഷെ ആ പ്രതീക്ഷകളെല്ലാം തെറ്റിച്ചുകൊണ്ടാണ് അഞ്ചാമത്തെ ഭാഗമായ ബ്രെയ്ന്‍ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്. എസ്.എൻ സ്വാമി തിരക്കഥ ഒരുക്കി കെ.മധു സംവിധാനം ചെയ്ത ചിത്രം ബോക്സ്‌ ഓഫീസിൽ പ്രതീക്ഷിച്ച വിജയം നേടിയില്ല.

എന്നാൽ ഇനിയൊരു സി.ബി.ഐ സീരീസ് ചിത്രത്തെ കുറിച്ച് ചിന്തിക്കുന്നില്ല എന്നാണ് എസ്. എൻ സ്വാമി പറയുന്നത്. ഇതുവരെ പരീക്ഷിക്കാത്ത ഒരു ആശയം ഉണ്ടെങ്കിൽ മാത്രമേ ആറാം ഭാഗത്തെ കുറിച്ച് താൻ ചിന്തിക്കുകയുള്ളൂവെന്നും എസ്.എൻ സ്വാമി പറയുന്നു. റീൽസ് കണ്ട് വളരുന്ന കുട്ടികളുടെ കാലമാണിതെന്നും എസ്.എൻ സ്വാമി പറഞ്ഞു. ദേശാഭിമാനി ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സി.ബി.ഐ 6 ചെയ്യുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടേയില്ല. ഇതുവരെ അവതരിപ്പിക്കാത്ത ആശയമുണ്ടെങ്കിലേ ആ പരമ്പരയിലൊരു എഴുത്ത് ഇനി ഉണ്ടാകുകയുള്ളൂ. ഏത് വിഷയമായാലും ശ്രദ്ധിച്ചില്ലെങ്കിൽ പാളിപ്പോകും. പ്രേക്ഷകർക്ക് സ്പൂൺ ഫീഡിങ്ങിൻ്റെ ആവശ്യമില്ല. റീൽസ് കണ്ടുവളരുന്ന കുട്ടികളുടെ കാലമാണിത്.

‘സി.ബി.ഐ 5’ന് സ്വീകാര്യത കുറഞ്ഞതും അവിടെയാണ്. ഒരളവിൽ കൂടുതൽ ഹൈപ്പ് നൽകുന്നതും പലപ്പോഴും സിനിമയുടെ വിജയപരാജയത്തെ ബാധിക്കാറുണ്ട്. എന്നാൽ, മൗത്ത് പബ്ലിസിറ്റി അനിവാ ര്യ ഘടകമാണുതാനും. അഭിപ്രായം പറയാനും വിമർശിക്കാനും പ്രേക്ഷകർക്ക് അവകാശമുണ്ട്,’എസ്.എൻ സ്വാമി പറയുന്നു.

അതേസമയം എസ്. എൻ സ്വാമി ആദ്യമായി സംവിധാനം ചെയ്ത സീക്രെട്ട് എന്ന ചിത്രം കഴിഞ്ഞ ദിവസം തിയേറ്ററിൽ എത്തി. ധ്യാൻ ശ്രീനിവാസൻ, അപർണ ദാസ്, ഗ്രിഗറി തുടങ്ങിയവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്.

Content Highlight: Sn Swami Talk About  C.B.I The Brain

We use cookies to give you the best possible experience. Learn more