തിരുവനന്തപുരം: അധ്യാപകനെതിരെ ലൈംഗികാധിക്ഷേപത്തിന് പരാതി നല്‍കിയ വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ പ്രതികാര നടപടിയുമായി ചെമ്പഴന്തി എസ്.എന്‍ കോളേജ് മാനേജ്‌മെന്റ്.
പരാതിക്കാരായ വിദ്യാര്‍ത്ഥിനികളുടെ പെരുമാറ്റ സര്‍ട്ടിഫിക്കറ്റില്‍ തൃപ്തികരമെന്ന് മാത്രം രേഖപ്പെടുത്തിയെന്നാണ് പരാതി. ഇത് മനപ്പൂര്‍വ്വമാണെന്നാണ് വിദ്യാര്‍ത്ഥിനികളുടെ ആരോപണം.
രാത്രിസമയങ്ങളില്‍ ഫോണിലൂടെ ശല്യം ചെയ്‌തെന്നും ലൈംഗികചുവയോടെ പെരുമാറിയെന്നും ആരോപിച്ചായിരുന്നു പൊളിറ്റിക്കല്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിലെ അധ്യാപകനായ ടി. അഭിലാഷിനെതിരെ വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയത്.
2021 ആഗസ്റ്റ് ഒന്നിനാണ് ആറ് വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയത്. ഇവരില്‍ അവസാന വര്‍ഷക്കാരായ രണ്ട് പേരാണ് കോണ്ടാക്ട് സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചത്.
ഒരാളുടെ സാക്ഷ്യപത്രത്തില്‍ തൃപ്തികരം എന്നാണ് രേഖപ്പെടുത്തിയത്. മറ്റൊരാളുടേതില്‍ ജൂലൈ 16 വരെ നല്ല പെരുമാറ്റമായിരുന്നു എന്ന് രേഖപ്പെടുത്തി.
അതേസമയം ഈ വിദ്യാര്‍ത്ഥികള്‍ക്ക് ഇങ്ങനെയെ കോണ്ടാക്ട് സര്‍ട്ടിഫിക്കറ്റ് നല്‍കാനാവൂ എന്നാണ് പ്രിന്‍സിപ്പാളിന്റെ വിശദീകരണം. അധ്യാപകനെതിരെ പരാതി നല്‍കിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ അച്ചടക്ക ആരോപണങ്ങള്‍ ഉണ്ടെന്നും പ്രിന്‍സിപ്പാള്‍ പറയുന്നു.
എന്നാല്‍ അധ്യാപകനെതിരായ പരാതിയില്‍ കഴമ്പുണ്ടെന്ന് തെളിഞ്ഞാല്‍, കുട്ടികളുടെ കോണ്ടാക്ട് സര്‍ട്ടിഫിക്കറ്റ് മാറ്റി നല്‍കുന്നത് പരിഗണിക്കുമെന്നും പ്രിന്‍സിപ്പാള്‍ പറയുന്നു.
അതേസമയം ആരോപണമുയര്‍ന്ന അധ്യാപകനെതിരെ കോളേജ് ഇതുവരെ നടപടി ഒന്നുമെടുത്തിട്ടില്ല. പരാതി ഇന്റേണല്‍ കംപ്ലെയ്ന്റ് സെല്ലിന്റെ പരിഗണനയിലാണെന്നാണ് വിശദീകരണം.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: SN College Chembazhanthy revenge to students teacher abusive remarks