എസ്.എം.എസുകള്‍ക്കുള്ള നിയന്ത്രണം നീക്കി
India
എസ്.എം.എസുകള്‍ക്കുള്ള നിയന്ത്രണം നീക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 30th August 2012, 4:06 pm

ന്യൂദല്‍ഹി: കൂട്ട എസ്.എം.എസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി. കേന്ദ്രസര്‍ക്കാരാണ് ഇക്കാര്യം അറിയിച്ചത്. അടിയന്തര പ്രാധാന്യത്തോടെ തീരുമാനം നടപ്പിലാക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. []

ആഗസ്റ്റ് 18നാണ് കൂട്ട എസ്.എം.എസുകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ടെലികോം ഓപ്പറേറ്റേഴ്‌സ് ടെലികമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിനെ സമീപിച്ചത്. ഇതേത്തുടര്‍ന്ന് 15 ദിവസത്തേക്ക് കൂട്ട എസ്.എം.എസുകള്‍ നിരോധിച്ചിരുന്നു. ആദ്യം ദിവസം അഞ്ച് എസ്.എം.എസ് എന്ന പരിധിയായിരുന്നു നിശ്ചയിച്ചിരുന്നത്. ആഗസ്റ്റ് 23ന് ഇത് 20 ആക്കി ഉയര്‍ത്തി.

അഞ്ജാത എസ്.എം.എസുകളെ തുടര്‍ന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികളും ജീവനക്കാരും കൂട്ട പാലായനം നടത്തുന്ന സാഹചര്യത്തിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍ എസ്.എം.എസിന്റെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

ആസാമിലെ കലാപത്തിന് പകരം വീട്ടുമെന്ന തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി എസ്.എം.എസുകള്‍ പ്രചരിച്ചിരുന്നു.

ഇതേ തുടര്‍ന്ന് ബാംഗ്ലൂര്‍ നഗരത്തില്‍ നിന്ന് പതിനായിരക്കണക്കിന് ആളുകളാണ് സ്വദേശത്തേക്ക് പലായനം ചെയ്തത്. നിര്‍മാണത്തൊഴിലാളികള്‍ മുതല്‍ ഐ.ടി രംഗത്തുള്ളവര്‍ വരെ സ്വദേശത്തേക്ക് തിരിച്ചുപോയിരുന്നു.