ന്യൂദല്‍ഹി:കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ വാഹനത്തെ സംശയാസ്പദമായ സാഹചര്യത്തില്‍ പിന്തുടര്‍ന്ന യുവാക്കളെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടുകയും ശിക്ഷവാങ്ങിക്കൊടുക്കുകയും ചെയ്തവര്‍ എന്തുകൊണ്ടാണ് അതേസാഹചര്യത്തെ നേരിടേണ്ടി വന്ന ഒരു പാവപ്പെട്ട പെണ്‍കുട്ടിയ്ക്ക് നീതി ലഭ്യമാക്കാത്തതെന്ന ചോദ്യവുമായി മാധ്യമപ്രവര്‍ത്തക. ടൈംസ് ഓഫ് ഇന്ത്യ കണ്‍സള്‍ട്ടിങ് എഡിറ്റര്‍ സാഗരിക ഗോസിന്റേതാണ് ചോദ്യം.
സ്മൃതി ഇറാനി അന്ന് പരാതിനല്‍കിയപ്പോള്‍ വിദ്യാര്‍ത്ഥികളായ യുവാക്കളെ തൊട്ടടുത്ത നിമിഷം തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. അവര്‍ക്ക് ശിക്ഷയും വാങ്ങിക്കൊടുത്തു. എന്നാല്‍ ബി.ജെ.പി നേതാവിന്റെ മകന്‍ ഉള്‍പ്പെട്ട ഒരു കേസ് വന്നപ്പോള്‍ ഈ നീതി എവിടെപ്പോയെന്നായിരുന്നു സാഗരികയുടെ ചോദ്യം.
Dont Miss മാഡം കെട്ടുകഥയില്ല; സിനിമാരംഗത്തുള്ള ആളുതന്നെ; വി.ഐ.പി പറഞ്ഞില്ലെങ്കില്‍ ഞാന്‍ പറയും: പള്‍സര്‍ സുനി
കാറില്‍ യാത്രചെയ്യുകയായിരുന്ന തന്നെ നാലുയുവാക്കള്‍ പിന്തുടര്‍ന്നെന്നും തന്റെ വാഹനത്തെ മറികടക്കാന്‍ ശ്രമിച്ചെന്നും കാണിച്ചായിരുന്നു അന്ന് സ്മൃതി ഇറാനി പരാതി നല്‍കിയത്. പരാതി ലഭിച്ചതോടെ പൊലീസ് ഇവരെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.
എന്നാല്‍ ചണ്ഡീഗഡ്ഡില്‍ ഐ.പി.എസ് ഓഫീസറുടെ മകളെ കാറില്‍ പിന്തുടരുകയും ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്ത ബി.ജെ.പി നേതാവിന്റെ മകന് അറസ്റ്റിലായി കോടതിയിലെത്തുന്നതിന് മുന്‍പ് തന്നെ ജാമ്യം ലഭിക്കുകയായിരുന്നു.
When @smritiirani stalked by DU students, arrested, given punishment, why not same treatment to beta bachao @BJP4India neta son?
— Sagarika Ghose (@sagarikaghose) August 7, 2017
കേസില്‍ പ്രധാനതെളിവായിരുന്ന സിസി ടിവി ഫുട്ടേജുകളെല്ലാം ഇന്നലെ നഷ്ടപ്പെട്ട നിലയിലുമായിരുന്നു. മാത്രമല്ല വിഷയത്തില്‍ പെണ്‍കുട്ടിയെ കുറ്റപ്പെടുത്തിക്കൊണ്ടായിരുന്നു ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തിയതും. പെണ്‍കുട്ടി രാത്രി ഇറങ്ങി നടന്നത് എന്തിനാണെന്നും അതുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിച്ചതെന്നുമായിരുന്നു ഹരിയാന ബി.ജെ.പി ഉപാധ്യക്ഷന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.