| Sunday, 5th March 2023, 6:14 pm

ദൽഹിക്കെതിരെ ബാംഗ്ലൂരിന് വിജയിക്കണമെങ്കിൽ സ്മൃതി മന്ദാന ആ സൂപ്പർ ബാറ്ററെപ്പോലെ കളിക്കണം; മുൻ താരം

സ്പോര്‍ട്സ് ഡെസ്‌ക്

വിമൻസ് പ്രീമിയർ ലീഗിൽ മത്സരങ്ങൾ ആവേശകരമായ രീതിയിൽ മുന്നോട്ട് പോവുകയാണ്. ലീഗിലെ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഗുജറാത്ത് ജയന്റ്സിനെ വലിയ മാർജിനിൽ പരാജയപ്പെടുത്തിയിരുന്നു. 143 റൺസിനാണ് മുംബൈ ഗുജറാത്തിനെ തകർത്തത്.

എന്നാലിപ്പോൾ ഞായറാഴ്ച നടക്കുന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ-ദൽഹി ക്യാപിറ്റൽസ് മത്സരത്തിൽ ബാംഗ്ലൂരിന് വിജയിക്കണമെങ്കിൽ സ്മൃതി മന്ദാന ഹർമറീത് കൗർ ഗുജറാത്ത് ജയന്റ്സിനെതിരെ കളിച്ചത് പോലുള്ള ഇന്നിങ്സ് പുറത്തെടുക്കണം എന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ പാർത്ഥിവ് പട്ടേൽ.

ഗുജറാത്തിനെതിരെ 30 പന്തിൽ നിന്നും 65 റൺസാണ് ഹർമറീത് കൗർ സ്വന്തമാക്കിയിരിക്കുന്നത്.
“നിങ്ങൾക്ക് സ്മൃതി മന്ദാനയെപ്പോലുള്ള ഒരു പ്ലെയർ കൈവശമുള്ളപ്പോൾ നിങ്ങൾക്ക് കൂടുതലൊന്നും ശ്രദ്ധിക്കേണ്ട കാര്യമില്ല. ഹർമറീത് കൗറിനെപ്പോലെ മന്ദാനക്ക് കളിക്കാൻ സാധിച്ചാൽ തന്നെ ബാംഗ്ലൂരിന് വിജയിക്കാം,’ പാർത്ഥിവ് പട്ടേൽ പറഞ്ഞു.

“രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വ്യത്യസ്തമാണ് ഫ്രാഞ്ചസി ക്രിക്കറ്റ്. ആർ.സി. ബി ആരാധകർക്ക് അവരുടെ പാരമ്പര്യം കാത്ത് സൂക്ഷിക്കാൻ മികച്ച മത്സരം വനിതാ ക്രിക്കറ്റ്‌ ടീം പുറത്തെടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്,’ പട്ടേൽ കൂട്ടിച്ചേർത്തു.

അതേസമയം ദൽഹി-ബാംഗ്ലൂർ വിമൻസ് പ്രീമിയർ ലീഗ് മത്സരം പുരോഗമിക്കുകയാണ്
ആദ്യം ബാറ്റ് ചെയ്ത ദൽഹി ക്യാപിറ്റൽസ് ഷെഫാലി വർമയുടെയും മെഗ് ലാനിങ്‌സിന്റെയും ബാറ്റിങ്‌ മികവിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 223 റൺസ് സ്വന്തമാക്കിയിട്ടുണ്ട്. ഷെഫാലി 84ഉം ലാനിങ്‌സ് 72 റൺസുമാണ് സ്വന്തമാക്കിയത്.

മറുപടി ബാറ്റിങ്ങിൽ ബാംഗ്ലൂർ പത്ത് ഓവറിൽ രണ്ട് വിക്കറ്റിന് 82 റൺസ് എന്ന നിലയിലാണ്.

Content Highlights:Smriti Mandhana to play Harmanpreet Kaur-type of innings against Delhi Capitals – Parthiv Patel

Latest Stories

We use cookies to give you the best possible experience. Learn more