ലക്‌നൗ: ക്രിക്കറ്റിലെ അപൂര്‍വ്വ റെക്കോഡ് സ്വന്തമാക്കി ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ദാന. സ്‌കോര്‍ പിന്തുരുമ്പോള്‍ തുടര്‍ച്ചയായ 10 മത്സരങ്ങളില്‍ അര്‍ധസെഞ്ച്വറി എന്ന റെക്കോഡാണ് മന്ദാന സ്വന്തമാക്കിയത്.
ഈ നേട്ടത്തിലെത്തുന്ന ആദ്യ ക്രിക്കറ്ററാണ് മന്ദാന. ഒമ്പത് മത്സരങ്ങളില്‍ 50 കടന്ന ന്യൂസിലാന്റിന്റെ സൂസി ബേറ്റ്‌സിനെയാണ് മന്ദാന മറികടന്നത്.
പുരുഷ ക്രിക്കറ്റിലോ വനിതാ ക്രിക്കറ്റിലോ ഈ നേട്ടം സ്വന്തമാക്കിയ ആരുമില്ല. ഏകദിനത്തില്‍ തന്റെ 18-ാം അര്‍ധസെഞ്ച്വറിയാണ് മന്ദാന ചൊവ്വാഴ്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കുറിച്ചത്.
നിലവില്‍ ഏകദിനത്തിലും ട്വന്റി 20യിലും ലോകറാങ്കിങ്ങില്‍ ഏഴാമതാണ് ഇന്ത്യയുടെ വൈസ്‌ക്യാപ്റ്റന്‍ കൂടിയായ മന്ദാന.
64 പന്തില്‍ പുറത്താകാതെ 80 റണ്‍സ് നേടിയ മന്ദാനയുടെ മികവില്‍ ഇന്ത്യ ഒമ്പത് വിക്കറ്റിനാണ് ജയിച്ചത്. ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്കയെ 157 റണ്‍സിലൊതുക്കിയ ഇന്ത്യന്‍ വനിതകള്‍ 29ാം ഓവറില്‍ ലക്ഷ്യം മറികടന്നു.
42 റണ്‍സിന് 4 വിക്കറ്റെടുത്ത ജുലന്‍ ഗോസ്വാമിയാണ് പ്ലെയര്‍ ഓഫ് ദ മാച്ച്. ഇതോടെ അഞ്ച് മത്സരങ്ങളങ്ങടങ്ങിയ പരമ്പരയില്‍ ഇരുടീമുകള്‍ക്കും ഓരോ ജയം വീതമായി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Smriti Mandhana’s world record: Batter becomes 1st cricketer to get 10 consecutive 50-plus scores in ODIs while chasing