മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരങ്ങള്‍ പുരുഷ താരങ്ങള്‍ക്ക് തുല്യമായ പ്രതിഫലം ചോദിക്കുന്നത് ശരിയല്ലെന്ന് വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാന. പുരുഷ ക്രിക്കറ്റില്‍ നിന്നാണ് വരുമാനം ലഭിക്കുന്നത് എന്നതിനാല്‍ തന്നെ തുല്യമായ പ്രതിഫലം ആവശ്യപ്പെടുന്നതില്‍ അര്‍ത്ഥമില്ലെന്ന് മനസിലാക്കണമെന്നായിരുന്നു സ്മൃതി മന്ദാനയുടെ പ്രസ്താവന.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘പുരുഷ ക്രിക്കറ്റില്‍ നിന്നാണ് വരുമാനം ലഭിക്കുന്നത് എന്ന് നമ്മള്‍ മനസിലാക്കണം. വനിതാക്രിക്കറ്റില്‍ നിന്നും എന്നാണോ വരുമാനം ലഭിക്കുന്നത് അന്ന് തുല്യവേതനം ആവശ്യപ്പെട്ട് രംഗത്ത് വരുന്ന ആദ്യവനിത ഞാനായിരിക്കും. എന്നാല്‍ ഇപ്പോള്‍ അത് ആവശ്യപ്പെടാന്‍ കഴിയില്ല.’ സ്മൃതി മന്ദാന പറഞ്ഞു.
മികച്ച പ്രകടനത്തിലൂടെ മാത്രമെ വനിതാ ക്രിക്കറ്റിലേക്ക് കാണികള്‍ എത്തുകയുള്ളൂവെന്നും അതുവഴി മാത്രമേ വരുമാനം ലഭിക്കുകയുള്ളൂവെന്നും സ്മൃതി മന്ദാന പറഞ്ഞു.