|

പവര്‍പ്ലെയില്‍ പുതിയ റെക്കോര്‍ഡ്; ഡബ്ല്യു.പി.എല്ലില്‍ സ്മൃതി മന്ദാന തകര്‍ക്കുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ഡബ്ല്യു.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സും യു.പി വാരിയേഴ്‌സും ഏറ്റുമുട്ടിക്കൊണ്ടിരിക്കുകയാണ്. എം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നേടിയ വാരിയേഴ്‌സ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സ് ആണ് റോയല്‍ ചലഞ്ചേഴ്‌സ് സ്വന്തമാക്കിയത്.

റോയല്‍ ചലഞ്ചേഴ്‌സിന് വേണ്ടി ഓപ്പണിങ് ഇറങ്ങിയ സബ്ബിനെനി മേഘന 21 പന്തില്‍ നിന്ന് 5 ബൗണ്ടറികള്‍ അടക്കം 28 റണ്‍സ് നേടിയപ്പോള്‍ ക്യാപ്റ്റന്‍ സ്മൃതി മന്ദാന 50 പന്തില്‍ നിന്ന് മൂന്ന് സിക്‌സറും 10 ബൗണ്ടറിയും അടക്കം 80 റണ്‍സ് ആണ് അടിച്ചുകൂട്ടിയത്. 160 സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.

ദീപ്തി ശര്‍മയാണ് താരത്തെ പുറത്താക്കിയത്. ശേഷം ഇറങ്ങിയ എല്ലിസ് പെരി 37 പന്തില്‍ നിന്നും നാല് സിക്‌സറും നാലു ബൗണ്ടറിയും അടക്കം 58 റണ്‍സ് ആണ് അടിച്ചെടുത്തത്. സോഫി എക്കലസ്റ്റോണ്‍ ആണ് താരത്തെ പുറത്താക്കിയത്. തുടര്‍ന്ന് റിച്ച  21 റണ്‍സും സോഫി ഡിവൈന്‍സും നേടി സ്‌കോര്‍ ഉയര്‍ത്തി.

എന്നാല്‍ ടീമിനുവേണ്ടി വമ്പന്‍ പ്രകടനം കാഴ്ചവച്ച ക്യാപ്റ്റന്‍ സ്മൃതി മന്ദാന ഒരു തകര്‍പ്പന്‍ നേട്ടവും സ്വന്തമാക്കുകയാണ് ഇപ്പോള്‍. ഡബ്ല്യു.പി.എല്ലില്‍ പവര്‍ പ്ലേയില്‍ ഏറ്റവും അധികം റണ്‍സ് നേടുന്ന മൂന്നാമത്തെ താരം എന്ന ബഹുമതിയാണ് താരത്തിന് വന്നുചേര്‍ന്നത്.
പവര്‍പ്ലെയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം, ടീം, റണ്‍സ്

യാസ്തിക ഭാട്ടിയ – മുംബൈ ഇന്ത്യന്‍സ് – 265

ഷഫാലി വര്‍മ – ദല്‍ഹി കാപ്പിറ്റല്‍സ് – 263

സ്മൃതി മന്ദാന – റോയല്‍ ചലഞ്ചേഴ്‌സ് – 261*

മെഗ് ലാനിങ് – ദല്‍ഹി കാപ്പിറ്റല്‍സ് – 251

നിലവില്‍ ബാറ്റ് ചെയ്യുന്ന യു.പി വാരിയേഴ്‌സ് മൂന്ന് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ 40 റണ്‍സ് നേടിയിട്ടുണ്ട്.

Content Highlight: Smriti Mandhana In Record Achievement

Latest Stories

Video Stories