കൊടുങ്കാറ്റായി സ്മൃതി മന്ഥാന; സ്വന്തമാക്കിയത് വമ്പന്‍ റെക്കോഡ്!
Sports News
കൊടുങ്കാറ്റായി സ്മൃതി മന്ഥാന; സ്വന്തമാക്കിയത് വമ്പന്‍ റെക്കോഡ്!
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 22nd December 2024, 10:44 pm

വെസ്റ്റ് ഇന്‍ഡീസ് വിമണ്‍സിനെതിരെയുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ വമ്പന്‍ വിജയം സ്വന്തമാക്കി ഇന്ത്യ വിമണ്‍സ്. വഡോദര ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 211 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ഇന്ത്യന്‍ വിമണ്‍സ് സ്വന്തമാക്കിയത്. മൂന്ന് ഏകദിന മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം വിജയിച്ചതോടെ ഇന്ത്യ മുന്നിലെത്തിയിരിക്കുകയാണ്.

മത്സരത്തില്‍ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചപ്പോള്‍ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 314 റണ്‍സ് ആണ് നേടാന്‍ സാധിച്ചത്. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ വിന്‍ഡീസിന് 26.2 ഓവറില്‍ 106 റണ്‍സിന് തകര്‍ക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചു. ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. ഏകദിനത്തില്‍ ഇന്ത്യ വിമണ്‍സ് സ്വന്തമാക്കുന്നു ഏറ്റവും വലിയ രണ്ടാമത്തെ വിജയമാണിത്.

ഇന്ത്യക്ക് വേണ്ടി മിന്നും പ്രകടനം കാഴ്ചവച്ചത് സ്മൃതി മന്ഥാനയാണ്. 102 പന്തില്‍ നിന്ന് 91 റണ്‍സാണ് താരം അടിച്ചെടുത്തത്. 13 ഫോര്‍ ഉള്‍പ്പെടുന്നതായിരുന്ന് താരത്തിന്റെ ഇന്നിങ്‌സ്. ഇതോടെ വമ്പന്‍ റെക്കോഡാണ് സ്മൃതി സ്വന്തമാക്കിയത്. ഇന്റര്‍നാഷണല്‍ വിമണ്‍സ് ക്രിക്കറ്റില്‍ ഒരു കലണ്ടര്‍ ഇയറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന നേട്ടാണ് സ്മൃതി മന്ഥാന സ്വന്തമാക്കിയത്.

ഇന്റര്‍നാഷണല്‍ വിമണ്‍സ് ക്രിക്കറ്റില്‍ രു കലണ്ടര്‍ ഇയറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം, റണ്‍സ്, വര്‍ഷം

സ്മൃതി മന്ഥാന – 1602 – 2024

ലോറ വാള്‍വാര്‍ട്ട് – 1593 – 2024

നാറ്റ് സൈവര്‍ ബ്രണ്ട് – 1346 – 2022

സ്മൃതി മന്ഥാന – 1291 – 2018

സ്മൃതിക്ക് പുറമേ ഹര്‍ലീന്‍ ഡോവല്‍ 50 പന്തില്‍ നിന്ന് 44 റണ്‍സ് നേടി. പ്രതിക റാവല്‍ 69 പന്തില്‍ 42 റണ്‍സും നേടി. വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി സൈദ ജെയിംസ് അഞ്ച് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവച്ചപ്പോള്‍ ക്യപ്റ്റ്‌റന്‍ ഹെയിലി മാത്യൂസ് രണ്ട് വിക്കറ്റും നേടി. ദീന്ദ്ര ഡോത്തിന്‍ ഒരു വിക്കറ്റും നേടി.

വിന്‍ഡീസ് വേണ്ടി ആഫി ഫ്‌ലെച്ചര്‍ 22 പന്തില്‍ നിന്ന് 24 റണ്‍സും ഷിമെയിന്‍ കാമ്പ് 39 പന്തലില്‍ നിന്ന് 21 റണ്‍സ് നേടി സ്‌കോര്‍ ഉയര്‍ത്തിയിരുന്നു. ആര്‍ക്കും കാര്യമായ സംഭാവന ടീമിന് വേണ്ടി ചെയ്യാന്‍ സാധിച്ചില്ല. വിന്‍ഡീസിന്റെ ബാറ്റിങ് നിരയെ തകര്‍ത്തത് ഇന്ത്യയുടെ രേണുക സിങ്ങാണ്. 29 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റുകളാണ് താരം നേടിയത്. പ്രിയ മിശ്ര രണ്ട് വിക്കറ്റും ദീപ്തി ശര്‍മ ഒരു വിക്കറ്റും നേടി.

Content Highlight: Smriti Mandhana In Great Record Achievement