വുമണ്‍സ് പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് തുടര്‍ച്ചയായ രണ്ടാം വിജയം. ഗുജറാത്ത് ജയന്റ്‌സിനെ എട്ട് വിക്കറ്റുകള്‍ക്കാണ് റോയല്‍ ചലഞ്ചേഴ്‌സ് പരാജയപ്പെടുത്തിയത്.
മത്സരത്തില്‍ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ബെംഗളൂരു ക്യാപ്റ്റന്‍ സ്മൃതി മന്ഥാന മത്സരത്തില്‍ ഗുജറാത്ത് താരം അഷ്ലീഗ് ഗാര്‍ഡനറുടെ ക്യാച്ച് നേടാന്‍ സ്മൃതിക്ക് സാധിച്ചിരുന്നു.
ജോര്‍ജിയ വെയര്‍ഹാമിന്റെ പന്തില്‍ ഗാര്‍ഡ്‌നെര്‍ സ്മൃതിക്ക് ക്യാച്ച് നല്‍കിയാണ് പവലിയനിലേക്ക് മടങ്ങിയത്. ഇതിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാനും സ്മൃതി മന്ഥാനയ്ക്ക് സാധിച്ചു.
വുമണ്‍സ് പ്രമീയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടമാണ് സ്മൃതി സ്വന്തം പേരിലാക്കി മാറ്റിയത്. ഏഴ് ക്യാച്ചുകള്‍ നേടിയ രാധ യാദവാണ് ഈ നേട്ടത്തില്‍ ഒന്നാം സ്ഥാനത്തുള്ളത്.
മത്സരത്തില്‍ ടോസ് നേടിയ ബെംഗളൂരു ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്തത് ഗുജറാത്ത് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സാണ് നേടിയത്.
ഗുജറാത്ത് ബാറ്റിങ്ങില്‍ ഡയാലന്‍ ഹേമലത 25 പന്തില്‍ 31 റണ്‍സും ഹാര്‍ലീന്‍ ഡിയോള്‍ 31 പന്തില്‍ 22 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.
ബെംഗളൂരു ബൗളിങ്ങില്‍ സോഫി മോളിന്യൂക്‌സ് മൂന്ന് വിക്കറ്റുകളും രേണുക സിങ് രണ്ട് വിക്കറ്റും നേടി മികച്ച പ്രകടനം നടത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരു 12.3 ഓവറില്‍ രണ്ട് വിക്കറ്റ് ലക്ഷ്യം മറികടക്കുകയായിരുന്നു.
ക്യാപ്റ്റന്‍ സ്മൃതി മന്ഥാന 27 പന്തില്‍ 43 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. എട്ട് ഫോറുകളും ഒരു സിക്‌സുമാണ് മന്ദാനയുടെ ബാറ്റില്‍ നിന്നും പിറന്നത്.
സബിനേനി മേഖല 28 പന്തില്‍ പുറത്താവാതെ 36 റണ്‍സും എലിസ് പെറി 14 പന്തിരു പുറത്താവാതെ 23 റണ്‍സ് നേടിയും മികച്ച പ്രകടനം നടത്തിയപ്പോള്‍ റോയല്‍ ചലഞ്ചേഴ്‌സ് തകര്‍പ്പന്‍ വിജയം സ്വന്തമാക്കുകയായിരുന്നു.
ജയത്തോടെ രണ്ടു മത്സരങ്ങളും വിജയിച്ചു കൊണ്ട് നാല് പോയിന്റോടെ ഒന്നാം സ്ഥാനത്താണ് ബെംഗളൂരു. ഫെബ്രുവരി 29ന് ദല്‍ഹി ക്യാപിറ്റല്‍സിനെതിരെയാണ് ബെംഗളൂരുവിന്റെ അടുത്ത മത്സരം.
Content Highlight: Smriti Mandhana create a new record in wpl