വുമണ്‍സ് പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഗുജറാത്ത് ജയന്റ്സിനെ എട്ട് വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തിയിരുന്നു.
മത്സരത്തില്‍ ബെംഗളൂരുവിനായി മികച്ച പ്രകടനമാണ് ക്യാപ്റ്റന്‍ സ്മൃതി മന്ഥാന കാഴ്ചവെച്ചത്. 27 പന്തില്‍ 43 റണ്‍സാണ് സ്മൃതി നേടിയത്. എട്ട് ഫോറുകളും ഒരു സിക്സുമാണ് മന്ദാനയുടെ ബാറ്റില്‍ നിന്നും പിറന്നത്.
ഈ മികച്ച പ്രകടനത്തിന് പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് സ്മൃതി മന്ഥാന സ്വന്തമാക്കിയത്. ടി-20യില്‍ ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ തവണ 8+ ഫോറുകളും ഒരു സിക്സും നേടുന്ന നാലാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് സ്മൃതി മന്ഥാന സ്വന്തമാക്കിയത്.
ടി-20യില്‍ 19 ഇന്നിങ്‌സുകളിലാണ് സ്മൃതി 8+ ഫോറുകളും ഒരു സിക്സും നേടിയത്. 17 ഇന്നിങ്‌സുകളില്‍ നിന്നും ഈ നേട്ടം സ്വന്തമാക്കിയ ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിനെ മറികടന്നു കൊണ്ടായിരുന്നു സ്മൃതിയുടെ മുന്നേറ്റം.
ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യന്‍ താരങ്ങളില്‍ ഒന്നാം സ്ഥാനത്തുള്ളത് ശിഖര്‍ ധവാനാണ്. 28 ഇന്നിങ്‌സുകളിലാണ് ധവാന്‍ 8+ ഫോറുകളും ഒരു സിക്സും നേടിയത്.
ടി-20യില്‍ ഏറ്റവും കൂടുതല്‍ തവണ ഒരു ഇന്നിങ്‌സില്‍ 8+ ഫോറുകളും ഒരു സിക്സും നേടിയ താരങ്ങള്‍
(താരം, ഇന്നിങ്‌സുകളുടെ എണ്ണം എന്നീ ക്രമത്തില്‍)
ശിക്കര്‍ ധവാന്‍-28
വിരാട് കോഹ്‌ലി-24
രോഹിത് ശര്‍മ-21
സ്മൃതി മന്ഥാന-19
സൂര്യകുമാര്‍ യാദവ്-17
വീരേന്ദര്‍ സേവാഗ്-15
റോബിന്‍ ഉത്തപ്പ-12
അതേസമയം മത്സരത്തില്‍ ടോസ് നേടിയ ബെംഗളൂരു ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്തത് ഗുജറാത്ത് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സാണ് നേടിയത്.
ഗുജറാത്ത് ബാറ്റിങ്ങില്‍ ഡയാലന്‍ ഹേമലത 25 പന്തില്‍ 31 റണ്‍സും ഹാര്‍ലീന്‍ ഡിയോള്‍ 31 പന്തില്‍ 22 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.
ബെംഗളൂരു ബൗളിങ്ങില്‍ സോഫി മോളിന്യൂക്സ് മൂന്ന് വിക്കറ്റുകളും രേണുക സിങ് രണ്ട് വിക്കറ്റും നേടി മികച്ച പ്രകടനം നടത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരു 12.3 ഓവറില്‍ രണ്ട് വിക്കറ്റ് ലക്ഷ്യം മറികടക്കുകയായിരുന്നു.
റോയല്‍ ചലഞ്ചേഴ്‌സ് ബാറ്റിങ്ങില്‍ സ്മൃതിക്ക് പുറമെ സബിനേനി മേഖല 28 പന്തില്‍ പുറത്താവാതെ 36 റണ്‍സും എലിസ് പെറി 14 പന്തിരു പുറത്താവാതെ 23 റണ്‍സ് നേടിയും മികച്ച പ്രകടനം നടത്തി.
ജയത്തോടെ രണ്ടു മത്സരങ്ങളും വിജയിച്ചു കൊണ്ട് നാല് പോയിന്റോടെ ഒന്നാം സ്ഥാനത്താണ് ബെംഗളൂരു. ഫെബ്രുവരി 29ന് ദല്‍ഹി ക്യാപിറ്റല്‍സിനെതിരെയാണ് ബെംഗളൂരുവിന്റെ അടുത്ത മത്സരം.
Content Highlight: Smriti Mandhana create a new record