Ipl 2020
സഞ്ജുവുള്ളതുകൊണ്ട് ഞാന്‍ രാജസ്ഥാന്‍ റോയല്‍സിനെ പിന്തുണയ്ക്കുന്നു; സഞ്ജുവിന്റെ ആരാധികയായി മാറിയെന്ന് മന്ദാന
സ്പോര്‍ട്സ് ഡെസ്‌ക്
2020 Sep 30, 02:33 pm
Wednesday, 30th September 2020, 8:03 pm

മുംബൈ: ഈ സീസണ്‍ ഐ.പി.എല്ലിലെ രണ്ട് മത്സരങ്ങളിലെ പ്രകടനം കൊണ്ട് താന്‍ മലയാളി താരം സഞ്ജു സാംസണിന്റെ ആരാധികയായി മാറിയെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം സ്മൃതി മന്ദാന. സഞ്ജുവിന്റെ ബാറ്റിംഗ് തന്നെ പ്രചോദിപ്പിക്കുന്നെന്നും മന്ദാന പറഞ്ഞു.

‘അദ്ദേഹത്തിന്റെ ബാറ്റിംഗ് എന്നെ പ്രചോദിപ്പിക്കുന്നു. സഞ്ജുവിന്റെ ആരാധികയാണ് ഞാന്‍. രാജസ്ഥാന്‍ റോയല്‍സിനെ ഞാന്‍ പിന്തുണയ്ക്കുന്നതിന് കാരണം സഞ്ജുവാണ്’, മന്ദാന പറഞ്ഞു.

ഈ ഐ.പി.എല്ലില്‍ യുവതാരങ്ങളുടേത് ശ്രദ്ധേയമായ പ്രകടനമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബുധനാഴ്ച കൊല്‍ക്കത്തയ്‌ക്കെതിരെയാണ് രാജസ്ഥാന്റെ മത്സരം.

കൊല്‍ക്കത്തയ്ക്കെതിരെ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ഫീല്‍ഡിങ് തെരഞ്ഞെടുത്തിരിക്കുകയാണ്. കഴിഞ്ഞ രണ്ട് കളിയിലും വെടിക്കെട്ട് പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചത്.

നിലവില്‍ ഈ സീസണില്‍ ഏറ്റവുമധികം സിക്സറുകള്‍ നേടിയതിന്റെ റെക്കോഡ് സഞ്ജു സാംസണിന്റെ പേരിലാണ്. വെറും രണ്ടു മത്സരങ്ങളില്‍ നിന്നുമായി 16 സിക്സുകളാണ് താരം നേടിയിരിക്കുന്നത്. ടീമുകളുടെ പട്ടികയില്‍ രാജസ്ഥാന്‍ ഒന്നാമതുമാണ്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും സഞ്ജുവാണ് മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Smriti Mandana Support Sanju Samson IPL 2020