'ലാല്‍ സലാ'മുമായി സ്മൃതി ഇറാനി; മന്ത്രി നോവലിസ്റ്റാകുന്നു
national news
'ലാല്‍ സലാ'മുമായി സ്മൃതി ഇറാനി; മന്ത്രി നോവലിസ്റ്റാകുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 18th November 2021, 3:03 pm

ന്യൂദല്‍ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനി നോവല്‍ എഴുതുന്നു. ലാല്‍ സലാം എന്നാണ് സ്മൃതിയുടെ നോവലിന്റെ പേര്. 2010 ഏപ്രിലില്‍ ദന്തെവാഡയില്‍ വെച്ച് 76 സി.ആര്‍.പി.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ട സംഭവത്തെ ആസ്പദമാക്കിയാണ് നോവല്‍.

നവംബര്‍ 29 ന് പുസ്തകം വിപണിയിലെത്തും. പ്രസാധകരായ വെസ്റ്റ്‌ലാന്റ് ആണ് പുസ്തകം പുറത്തിറക്കുന്നത്. വിക്രം പ്രതാപ് സിംഗ് എന്ന യുവ ഓഫീസറാണ് നോവലിലെ പ്രധാന കഥാപാത്രം. അഴിമതി നിറഞ്ഞ വ്യവസ്ഥിതിക്കെതിരെ പോരാട്ടം നടത്തുന്നതിനിടെ അദ്ദേഹം നേരിടുന്ന വെല്ലുവിളികളുടെ കഥയാണ് ലാല്‍ സലാം.

രാജ്യത്തിന് വേണ്ടി ജീവന്‍ സമര്‍പ്പിച്ച സൈനികര്‍ക്കുള്ള സമര്‍പ്പണമാണ് നോവലെന്ന് സ്മൃതി ഇറാനി പറഞ്ഞു.

” വര്‍ഷങ്ങളായി ഈ കഥ എന്റെ മനസ്സിലുണ്ടായിരുന്നു. ഇത് പേപ്പറിലേക്കെഴുതാനുള്ള പ്രേരണയെ തടഞ്ഞുനിര്‍ത്താന്‍ എനിക്ക് കഴിഞ്ഞില്ല, ” സ്മൃതി ഇറാനി പറഞ്ഞു.

സംഘട്ടനങ്ങളും സസ്‌പെന്‍സും നിറഞ്ഞ ത്രില്ലറാണ് നോവലെന്ന് പ്രസാധകര്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights: Smriti Irani Turns Author With Debut Novel ‘Lal Salaam