ന്യൂദല്‍ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രോഹിത് വെമുലയുടെ മാതാവ് രാധിക വെമുല. നിങ്ങളെ ചോദ്യം ചെയ്യാനായി തന്റെ കുട്ടികളെ പാര്‍ലമെന്റിലെത്തിക്കുമെന്നും അവിടെ വെച്ച് അവര്‍ നിങ്ങളെ വിടാതെ പിന്തുടരുമെന്നും
രാധിക വെമുല പറയുന്നു. രോഹിത് വെമുലയുടെ രണ്ടാം ചരമവാര്‍ഷക ദിനവുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയായിരുന്നു രാധിക സ്മൃതി ഇറാനിക്കെതിരെ രംഗത്തെത്തിയത്.
സ്മൃതി ഇറാനി, ഞാന്‍ നിങ്ങളോട് പൊറുക്കില്ല. നിങ്ങള്‍ നിങ്ങളുടെ വകുപ്പ് മാറിയിട്ടുണ്ടാകും. എങ്കിലും ഞാന്‍ നിങ്ങളെ മറക്കില്ല. ഞാന്‍ എന്റെ മക്കളെ(ദളിത് ബഹുജന്‍) പാര്‍ലമെന്റിലെത്തിക്കും. അവര്‍ നിങ്ങളെ ചോദ്യം ചെയ്‌തോളും നിങ്ങളെ വിടാതെ പിന്തുടര്‍ന്നോളും. – രാധിക വെമുല പറഞ്ഞു.
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാധിക വെമുല മത്സരിക്കണമെന്ന് ഗുജറാത്തിലെ ദളിത് നേതാവും എം.എല്‍.എയുമായ ജിഗ്‌നേഷ് മെവാനി ആവശ്യപ്പെട്ടിരുന്നു. “മനുസ്മൃതി” ഇറാനിയെ ഒരു പാഠം പഠിപ്പിക്കാന്‍ അത് അത്യാവശ്യമാണെന്നന്നായിരുന്നു ജിഗ്‌നേഷിന്റെ ട്വീറ്റ്.
രോഹിത് വെമുലയുടെ രണ്ടാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ നടത്തിയ പരിപാടിയില്‍ രാധിക വെമുലയുമായി ജിഗ്‌നേഷ് സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ജിഗ്‌നേഷിന്റെ ട്വീറ്റ്.
കര്‍ണാടക തെരഞ്ഞെടുപ്പില്‍ രാധിക വെമുലയ്ക്കൊപ്പം തെരഞ്ഞെടുപ്പു പ്രചരണം നയിക്കുമെന്നും ബി.ജെ.പി സംഘപരിവാര്‍ രാഷ്ട്രീയത്തെ ഈ മണ്ണില്‍ നിന്നും ഏത് വിധേനയും തൂത്തെറിയുമെന്നും ജിഗ്‌നേഷ് പറഞ്ഞിരുന്നു.
സ്മൃതി ഇറാനി വിദ്യഭ്യാസ മന്ത്രിയായിരിക്കേയാണ് ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ ഗവേഷക വിദ്യാര്‍ഥിയായിരുന്ന രോഹിത് വെമുല ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്യുന്നത്.
യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ അപ്പ റാവുവിന്റെയും മറ്റ് ബി.ജെ.പി നേതാക്കളുടെയും പീഡനം സഹിക്കാനാവാതെയാണ് രോഹിത് വെമുല ആത്മഹത്യ ചെയ്തത് എന്ന് കുടുംബം ആരോപണം ഉന്നയിച്ചിരുന്നു.
തന്റെ മകനെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ജാതിയുടെ പേരില്‍ പീഡിപ്പിച്ചതായി രാധിക വെമുലയും പറഞ്ഞിരുന്നു. എന്നാല്‍ മകന്റെ മരണം രാഷ്ട്രീയവത്ക്കരിക്കുകയാണ് അവര്‍