ന്യൂദല്‍ഹി: ലോക്‌സഭയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ ഇരിപ്പിടം രണ്ടാം നിരയിലെ 466ാം നമ്പര്‍ സീറ്റില്‍. ഡെപ്യൂട്ടി സ്പീക്കര്‍ക്ക് പുറകിലായുള്ള ഈ സീറ്റില്‍ തന്നെയാണ് രാഹുല്‍ കഴിഞ്ഞ ടേമിലും ഇരുന്നത്. അതേ സമയം സ്മൃതി ഇറാനിയ്ക്ക് ഒന്നാം നിരയില്‍ തന്നെ സീറ്റ് അനുവദിച്ചിട്ടുണ്ട്.
ആദ്യമായി ലോക്‌സഭയിലെത്തിയ കേന്ദ്രമന്ത്രിമാരായ അമിത് ഷായ്ക്കും രവിശങ്കര്‍ പ്രസാദിനും ഒന്നാം നിരയില്‍ സീറ്റനുവദിച്ചിട്ടുണ്ട്. രാജ്യസഭയിലും ഈ രണ്ട് നേതാക്കള്‍ക്ക് ആദ്യ നിരയില്‍ തന്നെയായിരുന്നു ഇരിപ്പിടം.
പ്രതിപക്ഷത്ത് നിന്നും ഒന്നാം സ്ഥാനത്തുള്ളത് സോണിയാ ഗാന്ധി (457) അധീര്‍ രഞ്ജന്‍ ചൗധരി (458) മുലായം സിങ് യാദവ് (455) ഡി.എം.കെയുടെ ടി.ആര്‍ ബാലു (456) എന്നിവരാണ്.
ഫാറൂഖ് അബ്ദുള്ള, അഖിലേഷ് യാദവ്, സുപ്രിയാ സുലെ, പി.കെ കുഞ്ഞാലിക്കുട്ടി, കൊടിക്കുന്നേല്‍ സുരേഷ് എന്നിവരാണ് രാഹുല്‍ഗാന്ധിയ്‌ക്കൊപ്പം രണ്ടാം നിരയിലുള്ളത്.