ന്യൂദല്‍ഹി: കര്‍ഷകസമരത്തിന് പിന്തുണയര്‍പ്പിച്ച് രംഗത്തെത്തിയ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ പൊലീസ് വീട്ടുതടങ്കലില്‍ ആക്കിയിരിക്കുകയാണെന്ന് റിപ്പോര്‍ട്ടിന് പിന്നാലെ കെജ്‌രിവാളിനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി.
കെജ്‌രിവാള്‍ ആദ്യം കാര്‍ഷിക ബില്ലിന് പിന്തുണ നല്‍കി അംഗീകരിച്ചിരുന്നെന്നാണ് സ്മൃതിയുടെ അവകാശവാദം.
കാര്‍ഷിക ബില്ലിന്റെ വിജ്ഞാപനപത്രത്തെക്കുറിച്ച് വിവരം നല്‍കിയപ്പോള്‍ കെജ്‌രിവാള്‍ ബില്ലിന് പൂര്‍ണ പിന്തുണ നല്‍കിയെന്നും കാര്‍ഷിക ബില്ലിന് അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് സ്വീകാര്യതയും പിന്തുണയും ലഭിച്ചെന്നും അവര്‍ അവകാശപ്പെട്ടു.
അതേസമയം, കര്‍ഷകസമരത്തിന് പിന്തുണയര്‍പ്പിച്ച് രംഗത്തെത്തിയ കെജ്‌രിവാളിനെ പൊലീസ് വീട്ടുതടങ്കലില്‍ ആക്കിയിരിക്കുകയാണെന്നാണ് ആം ആദ്മി പാര്‍ട്ടി പറഞ്ഞിരിക്കുന്നത്.
അദ്ദേഹത്തെ വീട്ടില്‍ നിന്ന് ഇറങ്ങാനോ ആരെയും കാണാനോ അനുവദിക്കുന്നില്ലെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ ദല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ കാണാന്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തിങ്കളാഴ്ച എത്തിയിരുന്നു.
സിന്‍ഗുവിലെ പ്രതിഷേധ വേദിയിലേക്ക് കെജ്‌രിവാളിനൊപ്പം മന്ത്രി സഭയിലെ ചില അംഗങ്ങളും എം.എല്‍.എമാരും അനുഗമിച്ചിരുന്നു.
കര്‍ഷകരുടെ എല്ലാ ആവശ്യങ്ങളെയും തങ്ങള്‍ പിന്തുണയ്ക്കുന്നെന്നും അവരുടെ പ്രശ്നങ്ങളും ആവശ്യങ്ങളും ന്യായമാണ്. കെജ്രിവാള്‍ മാധ്യമങ്ങളോട് പറഞ്ഞു. കര്‍ഷക പ്രതിഷേധ വേദി സന്ദര്‍ശിച്ച ഒരു സംസ്ഥാനത്തെ ആദ്യത്തെ മുഖ്യമന്ത്രിയാണ് കെജ്‌രിവാള്‍.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക