ഇന്ത്യ വിമണ്‍സും-സൗത്ത് ആഫ്രിക്ക വിമണ്‍സും തമ്മിലുള്ള മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സാണ് നേടിയത്. സെഞ്ച്വറി നേടിയ സ്മൃദ്ധി മന്ദാനയുടെ തകര്‍പ്പന്‍ പ്രകടനത്തിന്റെ കരുത്തിലാണ് ഇന്ത്യ മികച്ച ടോട്ടല്‍ നേടിയത്.
127 പന്തില്‍ നിന്നും 117 റണ്‍സ് ആണ് സ്മൃതി നേടിയത്. 12 ഫോറുകളും ഒരു സിക്‌സുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ഏകദിനത്തിലെ ആറാമത്തെ സെഞ്ച്വറി നേട്ടമായിരുന്നു ഇത്. ഇതിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് സ്മൃതി സ്വന്തമാക്കിയത്.
💯 for Smriti Mandhana! 👏 👏
What a fantastic knock this has been from the #TeamIndia vice-captain! 🙌 🙌
വിമണ്‍സ് ഏകദിനത്തില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമായി മാറാനാണ് സ്മൃതിക്ക് സാധിച്ചത്. അഞ്ച് സെഞ്ച്വറികള്‍ നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗറിനെ മറികടന്നു കൊണ്ടായിരുന്നു സ്മൃതിയുടെ മുന്നേറ്റം.
സ്മൃതിക്ക് പുറമെ ദീപ്തി ശര്‍മ 48 പന്തില്‍ 37 റണ്‍സും പൂജ വസ്ത്രാക്കര്‍ 42 പന്തില്‍ 31 റണ്‍സും നേടി നിര്‍ണായകമായി.
സൗത്ത് ആഫ്രിക്കയുടെ ബൗളിങ്ങില്‍ അയാ ബോങ്ക ഖാക്ക മൂന്ന് വിക്കറ്റും മസാബാറ്റ ക്ലാസ് രണ്ട് വിക്കറ്റും അന്നറി ഡാര്‍ക്ക്‌സന്‍, നോണ്‍ കുലുലേക്കോ മ്ലാബ, നൊണ്ടുമിസോ ഷാമംഗസെ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം നടത്തി.
Content Highlight: Smrithi Mandhana Great Performance against South Africa