| Wednesday, 17th July 2013, 12:45 pm

പുകവലി നിരോധിച്ചാല്‍ 90 ലക്ഷം ഇന്ത്യക്കാരെ രക്ഷിക്കാന്‍ സാധിക്കുമെന്ന് പഠനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

2009 നും 2010 നും ഇടയ്ക്ക് മൂന്നില്‍ ഒരു ശതമാനം യുവാക്കള്‍ പുകവലിക്ക് അടമപ്പെടുന്നുണ്ടെന്നാണ് പഠനത്തില്‍ വ്യക്തമാകുന്നത്. ചഡ്ഢീഗഡ്ഢില്‍ 15.4 ശതമാനവും ജമ്മു കാശ്മീരില്‍ 67.9 ശതമാനം ആളുകളുമാണ് പുകവലി ശീലമാക്കിയവര്‍


[] ##പുകവലി നിരോധിക്കുന്നത് വഴിയും പുകവലി ഉത്പ്പന്നങ്ങളുട നികുതി ഉയര്‍ത്തുന്നതും വഴി ഇന്ത്യയിലെ 90 ലക്ഷം ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമെന്ന് പഠനം. []

പുകവലിക്കുന്നതിലൂടെ ഹൃദയത്തിനും രക്തധമനിക്കും അസുഖം ബാധിച്ച് മരണമടയുന്നവരുടെ ജീവന്‍ ഇതുവഴി രക്ഷിക്കാ നാകുമെന്നാണ് പഠനം തെളിയിക്കുന്നത്.

2009 നും 2010 നും ഇടയ്ക്ക് മൂന്നില്‍ ഒരു ശതമാനം യുവാക്കള്‍ പുകവലിക്ക് അടമപ്പെടുന്നുണ്ടെന്നാണ് പഠനത്തില്‍ വ്യക്തമാകുന്നത്. ചഡ്ഢീഗഡ്ഢില്‍ 15.4 ശതമാനവും ജമ്മു കാശ്മീരില്‍ 67.9 ശതമാനം ആളുകളുമാണ് പുകവലി ശീലമാക്കിയവര്‍. പി.എല്‍.ഒ.എസ് മെഡിസിന്‍ വിഭാഗമാണ് ഈ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

പുകവലി പൂര്‍ണമായും നിരോധിക്കുന്നതിനെ സര്‍ക്കാര്‍ അംഗീകരിക്കുന്നില്ല. അതുമല്ലെങ്കില്‍ പുകവലി നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ സര്‍ക്കാരിന് കഴിയുന്നില്ല.

പുകവലി നിര്‍മ്മാര്‍ജ്ജനം ചെയ്യാനായി സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വളരെക്കുറഞ്ഞ സാമ്പത്തിക സഹായം മാത്രമേ ലഭിക്കുന്നുളൂവെന്നും പഠനം വ്യക്തമാക്കുന്നു.

പുകവലിയുടെ നിരോധനത്തെ സംബന്ധിച്ച് ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരും മറ്റും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നില്ലെന്നും പഠനം കുറ്റപ്പെടുത്തുന്നു.


നിരോധനം ഏര്‍പ്പെടുത്തിയാല്‍ വരുന്ന പത്ത് വര്‍ഷം കൊണ്ട് തന്നെ ഇന്ത്യയെപ്പോലുള്ള വികസ്വര രാജ്യങ്ങളിലെ മരണനിരക്ക് കുറയ്ക്കാന്‍ സാധിക്കുമെന്നത് തീര്‍ച്ചയാണെന്നും അവര്‍ പറയുന്നു


ഇന്ത്യയില്‍ പുകയില  ഉത്പന്നങ്ങള്‍ക്കേര്‍പ്പെടുതി നികുതി വളരെ തുച്ഛമാണ്. മിനിമം 70 ശതമാനം നികുതിയെങ്കിലും ഇത്തരം ഉത്പ്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തണമെന്നാണ് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ നിഷ്‌ക്കര്‍ഷിച്ചിരിക്കുന്നത്. []

എന്നാല്‍ ഇന്ത്യയില്‍ സിഗരറ്റിന് 38 ശതമാനം നികുതിയും ബീഡിക്ക് 9 ശതമാനം നികുതിയും മാത്രമേ ഏര്‍പ്പെടുത്തിയിട്ടുള്ളൂ.

സ്റ്റാന്‍ഡ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകരും ഈ പഠനത്തില്‍ പങ്കെടുത്തിരുന്നു. കാര്‍ഡിയോവാസ്‌ക്കുലര്‍ അസുഖങ്ങള്‍ ബാധിച്ച് ലോകത്ത് തന്നെ നിരവധി ആളുകളാണ് മരണമടയുന്നത്.

പുകവലി നിരോധിച്ചാല്‍ ഇതിന്റെ അളവ് വന്‍തോതില്‍ കുറയ്ക്കാന്‍ സാധിക്കുമെന്ന് യു.എസിലെ ഗവേഷകരും വ്യക്തമാക്കുന്നു. ഇത്തരത്തിലൊരു നിരോധനം ഏര്‍പ്പെടുത്തിയാല്‍ വരുന്ന പത്ത് വര്‍ഷം കൊണ്ട് തന്നെ ഇന്ത്യയെപ്പോലുള്ള വികസ്വര രാജ്യങ്ങളിലെ മരണനിരക്ക് കുറയ്ക്കാന്‍ സാധിക്കുമെന്നത് തീര്‍ച്ചയാണെന്നും അവര്‍ പറയുന്നു.

വിവിധ രീതിയിലുള്ള ഔഷധ ചികിത്സയിലൂടെയും മറ്റും പുകവലിക്കാരെ ആ ശീലത്തില്‍ നിന്നും പിന്‍വലിക്കാന്‍ സാധിക്കും. ഇത്തരത്തിലുള്ള ചികിത്സകള്‍ ഫലപ്രദമാകുന്നതിലൂടെ 2013 നും 2022 നും ഇടയിലുള്ള മരണനിരക്കില്‍ വന്‍ കുറവ് വരുത്തുമെന്നും പഠനം വ്യക്താക്കുന്നു.

പുകവലിക്കെതിരായി നിയമനിര്‍മ്മാണം നടത്തിയും , പുകവലിക്ക് നികുതി ഏര്‍പ്പെടുത്തിയും, ആരോഗ്യ സംഘടനകള്‍ ബോധവത്ക്കരണം നടത്തിയും, പുകവലിക്കെതിരായി മാധ്യമങ്ങളിലൂടെ പ്രചരണം നടത്തിയും പുകവലിയെ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങള്‍ നിരോധിച്ചുകൊണ്ടും എല്ലാം മാത്രേ ഈ ഒരു സംഗതിയെ നമ്മുടെ സമൂഹത്തില്‍ നിന്നും പാടെ തുടച്ചു നീക്കാന്‍ സാധിക്കുകയുള്ളൂ.


കാരണം ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ സിഗരരറ്റിനെപ്പോലെ തന്നെയോ അതിലുപരിയായോ ഉപയോഗിക്കുന്ന വസ്തുവാണ് ബീഡി.
ഇത് സിഗരറ്റിനേക്കാള്‍ മനുഷ്യശരീരത്തിന് ദോഷം ചെയ്യുന്നവയാണ്.


ഇതിന് പുറമെ വേദനാസംഹാരികളുടെ വര്‍ദ്ധിച്ച ഉപയോഗവും മദ്യം മയക്ക് മരുന്ന് എന്നിവയുടെ ഉപയോഗവും ആളുകള്‍ക്കിടയിലെ പെട്ടെന്നുള്ള മരണത്തിന് കാരണമാകുമെന്നും പഠനം പറയുന്നു. []

അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഹൃദയാഘാതം മൂലവും മറ്റുമുള്ള പെട്ടെന്നുള്ള മരണത്തിന്റെ നിരക്ക് കുറയ്ക്കണമെങ്കില്‍ പുകവലിയില്ലാത്ത ഒരു ലോകം കെട്ടിപ്പടുത്തേ തീരൂ എന്നാണ് ഗവേഷകര്‍ പറയുന്നത്.

2022 ന് ഇടെ നടക്കുന്ന 90 ലക്ഷം മരണങ്ങള്‍ ഇത്തരത്തില്‍ ഇല്ലാതാക്കാമെന്നും പഠനത്തില്‍ പറയുന്നു. കൂടുതല്‍ ജനസംഖ്യയുടെ രാജ്യങ്ങളില്‍ ഇത്തരത്തിലുള്ള വലിയസര്‍വേകള്‍ വലിയ തോതില്‍ ഫലം ചെയ്യില്ല.

കാരണം ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ സിഗരരറ്റിനെപ്പോലെ തന്നെയോ അതിലുപരിയായോ ഉപയോഗിക്കുന്ന വസ്തുവാണ് ബീഡി.
ഇത് സിഗരറ്റിനേക്കാള്‍ മനുഷ്യശരീരത്തിന് ദോഷം ചെയ്യുന്നവയാണ്.

എന്നാല്‍ അതിനെ ഉള്‍പ്പെടുത്തിയുള്ള ഗവേഷണമായിരിക്കില്ല പലപ്പോഴും നടന്നിരിക്കുക. ബീഡിയുടെ നിരോധനം ഫലപ്രദമാകാതെ സിഗരറ്റ് മാത്രം നിരോധിക്കുന്നത് ഇതിന്റെ പൂര്‍ണതയെ ചോദ്യം ചെയ്യുകയും ചെയ്യും.

Latest Stories

We use cookies to give you the best possible experience. Learn more