സിഡ്‌നി: പന്ത് ചുരണ്ടല്‍ വിവാദത്തെത്തുടര്‍ന്ന് സസ്‌പെന്‍ഷനിലായ ക്രിക്കറ്റ് താരം സ്റ്റീവ് സ്മിത്തിന്റെ ക്രിക്കറ്റ് കിറ്റ് ഗാരേജില്‍ തള്ളി പിതാവ്. ബാറ്റും പാഡും അടക്കമുള്ള സാമഗ്രികള്‍ അച്ഛന്‍ പീറ്റര്‍ ഗാരേജിനുള്ളില്‍ കൊണ്ട് തള്ളുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.
” അവന് ഒരു കുഴപ്പവുമില്ല… അവന്‍ അതിജീവിക്കും…ക്രിക്കറ്റില്ലെങ്കിലും അവന്‍ ജീവിക്കും” എന്നു പറഞ്ഞുകൊണ്ടാണ് പീറ്റര്‍ ക്രിക്കറ്റ് കിറ്റ് ഗാരേജില്‍ കൊണ്ടുപോയിടുന്നത്.
Also Read: കേരളം തുടങ്ങി; സന്തോഷ് ട്രോഫി ഫൈനലില്‍ കേരളം മുന്നില്‍, ഫൈനല്‍ തത്സമയം കാണാം
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിനിടെ പന്ത് ചുരുണ്ടിയ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സ്മിത്ത് മാപ്പപക്ഷേച്ചിരുന്നു. ടീം അംഗങ്ങളോടും ആരാധകരോടും ക്രിക്കറ്റിനെ സ്നേഹിക്കുന്ന ലോകമെമ്പാടുമുള്ള ആരാധകരോടും മാപ്പ് ചോദിക്കുന്നതായും സ്മിത്ത് നിറകണ്ണുകളോടെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.ഈ പത്രസമ്മേളനത്തില്‍ സ്മിത്തിനെ പിന്താങ്ങിയത് പീറ്റര്‍ മാത്രമായിരുന്നു.
വിഷയത്തില്‍ സര്‍ക്കാരും രാജ്യത്തെ കായിക മന്ത്രാലയവും ക്രിക്കറ്റ് ഓസ്‌ട്രേലിയയും കര്‍ശന നിലപാട് സ്വീകരിച്ചതോടെയാണ് സ്മിത്തിന് രാജിവെക്കേണ്ടി വന്നത്. തുടര്‍ന്നുനടന്ന അന്വേഷണത്തിനൊടുവില്‍ സ്മിത്തിനെയും വാര്‍ണറെയും ഒരു വര്‍ഷത്തേക്ക് വിലക്കുകയും ബാന്‍ക്രോഫ്ടിനു ഒമ്പത് മാസത്തെ വിലക്കും സമിതി പ്രഖ്യാപിക്കുകയായിരുന്നു.