| Monday, 26th November 2018, 11:42 am

കോഹ്‌ലിയെ എങ്ങനെ നേരിടണം; ഓസീസ് ബൗളര്‍മാര്‍ക്ക് വാര്‍ണറിന്റെയും സ്മിത്തിന്റെയും ട്യൂഷന്‍

സ്പോര്‍ട്സ് ഡെസ്‌ക്

മെല്‍ബണ്‍: ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി വിരാട് കോഹ്‌ലിയെ നേരിടാന്‍ ഓസീസ് ബൗളര്‍മാര്‍ക്ക് പന്ത് ചുരണ്ടലിനെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ സ്റ്റീവ് സ്മിത്തിന്റെയും ഡേവിഡ് വാര്‍ണറുടെയും ക്ലാസ്. ഇംഗ്ലണ്ട് പര്യടനത്തില്‍ ഒറ്റയാള്‍ പ്രകടനവുമായി മികച്ചുനിന്ന കോഹ്‌ലിയെ നേരിടാന്‍ ഓസീസ് ബൗളര്‍മാര്‍ സര്‍വസന്നാഹവുമായാണ് ഇറങ്ങുക.

ഇതിന് മുന്നോടിയായാണ് സസ്‌പെന്‍ഷനിലായിരുന്നിട്ടും ഇരുതാരങ്ങളെയും ടീം സമീപിക്കുന്നത്. ബൗണ്‍സുള്ള അഡ്‌ലെയ്ഡിലെ പിച്ചില്‍ പേസാക്രമണം തന്നെയാണ് ഇന്ത്യയെ കാത്തിരിക്കുന്നത്.

ALSO READ:  ബാറ്റെടുത്തു, റെക്കോഡുമായി മടങ്ങി; കോഹ്‌ലിയുടെ ഒറ്റ ഇന്നിംഗ്‌സില്‍ പിറന്ന റെക്കോഡുകള്‍

സിഡ്‌നിയില്‍ ഇന്നലെ ഓസീസ് ബൗളര്‍മാരുടെ പരിശീലനത്തില്‍ വാര്‍ണറും പങ്കെടുത്തിരുന്നു. പേസര്‍മാരായ ജോഷ് ഹാസല്‍വുഡും പാറ്റ് കമ്മിന്‍സുമായിരുന്നു ഇന്നലെ പരിശീലനത്തിനിറങ്ങിയത്. നെറ്റ്‌സില്‍ ഇന്നലെ പരിശീലകന്‍ ജസ്റ്റിന്‍ ലാംഗറിനൊപ്പം വാര്‍ണറും വന്നിരുന്നെന്ന് ഓസ്ടട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്നലെ നടന്ന ടി-20 മത്സരത്തിനുശേഷം ഡ്രസിംഗ് റൂമില്‍ താരമെത്തിയെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്നലെ നടന്ന മത്സരത്തില്‍കോഹ്‌ലി അര്‍ധസെഞ്ച്വറി നേടി താന്‍ ഫോമിലാണെന്നതിന്റെ സൂചന നല്‍കിയിരുന്നു.

ALSO READ: അന്ന് എനിക്കും ഈ ഗതി വന്നിരുന്നു; മിതാലിയെ പുറത്തിരുത്തിയതിനെ കുറിച്ച് ഗാംഗുലി

സ്മിത്തുമായി പേസര്‍ മിച്ചല്‍ സ്റ്റാര്‍ക് കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. സ്മിത്തിനെതിരെ താന്‍ നെറ്റ്‌സില്‍ പന്തെറിഞ്ഞിരുന്നെന്നും സ്റ്റാര്‍ക്ക് സിഡ്‌നി മോര്‍ണിംഗ് ഹെറാല്‍ഡിനോട് പറഞ്ഞു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more