പനജി: ഇന്ത്യയിലെ മറ്റേതു സര്‍ക്കാരിനെക്കാളും സമാധാനപരമായി പ്രവര്‍ത്തിക്കുന്നവരാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുളള സര്‍ക്കാരെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഗോവ ചലച്ചിത്രമേളയില്‍ നിന്നും സെക്സി ദുര്‍ഗ്ഗ, ന്യൂഡ് തുടങ്ങിയ ചലച്ചിത്രങ്ങള്‍ സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു.
ഇതിനെതിരെ വിമര്‍ശനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. മാത്രമല്ല, സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവതി ചിത്രത്തിനെതിരെയും ബി.ജെ.പി സംഘടനകള്‍ രംഗത്തു വന്നിരിക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ ഈ പ്രസ്താവന.
Also Read: ഹൈക്കോടതി ജഡ്ജിക്കെതിരെ ഫേസ്ബുക്കില്‍ വിമര്‍ശനം; വീട്ടമ്മ അറസ്റ്റില്‍
പത്മാവതി എന്ന ചിത്രം രജപുത് റാണിയുടെ ജീവിതത്തിന്റെ തെറ്റായ ആവിഷ്‌കാരമാണെന്നും ചിത്രം പ്രദര്‍ശിപ്പിക്കാന്‍ സമ്മതിക്കില്ലെന്നും പറഞ്ഞുകൊണ്ടാണ് പ്രാദേശിക ബി.ജെ.പി നേതാക്കള്‍ രംഗത്തുവന്നിരുന്നത്. മാത്രമല്ല ദീപിക പദുകോണിനെതിരെയും സംവിധായകനെതിരെയും വധഭീക്ഷണി ഉയര്‍ത്തി സംഘപരിവാര്‍ സംഘടനകള്‍ നിരന്തര പ്രക്ഷോഭത്തിലാണ്.
ഈ അവസരത്തിലാണ് സ്മൃതി ഇറാനിയുടെ പ്രസ്താവന.