ന്യൂദല്‍ഹി: കേന്ദ്ര വനിതാ ശിശുവികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധിതയായ വിവരം അവര്‍ തന്നെ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.
‘കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ എന്നോടൊപ്പം സമ്പര്‍ക്കത്തിലായിരുന്നവര്‍ ക്വാറന്റീനില്‍ പോകണമെന്നും പരിശോധനകള്‍ നടത്തണമെന്നും അഭ്യര്‍ഥിക്കുന്നു’- സ്മൃതി ട്വീറ്റ് ചെയ്തു.
അതേസമയം കേന്ദ്രമന്ത്രിയായ രാംദാസ് അത്താവലെയ്ക്കും കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 60 കാരനായ അദ്ദേഹത്തെ ദക്ഷിണ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഫെബ്രുവരിയില്‍ നടന്ന ഒരു പ്രാര്‍ത്ഥനാ ചടങ്ങില്‍ ‘ഗോ കൊറോണ’ മുദ്രാവാക്യം അത്താവലെ മുഴക്കിയത് സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ