| Monday, 23rd July 2018, 3:34 pm

20 പന്തില്‍ 48 റണ്‍സ്; കെ.എസ്.എല്ലിലെ അരങ്ങേറ്റത്തില്‍ തകര്‍ത്തടിച്ച് മന്ദാന

സ്പോര്‍ട്സ് ഡെസ്‌ക്

കിയാ സൂപ്പര്‍ ലീഗിലെ ആദ്യമത്സരത്തിനിറങ്ങിയ ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ദാനയ്ക്ക് മികച്ച തുടക്കം. നിലവിലെ ചാമ്പ്യന്‍മാരായ വെസ്റ്റേണ്‍ സ്‌റ്റോമിനായി 20 പന്തില്‍ 48 റണ്‍സാണ് മന്ദാന കുറിച്ചത്. മന്ദാനയുടെയും ഹെതര്‍ നൈറ്റിന്റെയും മികവില്‍ 7 വിക്കറ്റിന് യോര്‍ക്ക്‌ഷെയര്‍ ഡയമണ്ട്‌സിനെ, വെസ്റ്റേണ്‍ സ്‌റ്റോം തോല്‍പ്പിച്ചു.

ആദ്യം ബാറ്റ് ചെയ്ത ഡയമണ്ട്‌സ് 5 വിക്കറ്റിന് 162 റണ്‍സ് ലക്ഷ്യമാണ് വെസ്റ്റേണ്‍ സ്‌റ്റോമിന് മുന്നില്‍വെച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റേണിന് ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ റാഹേല്‍ പ്രീസ്റ്റിനെ നഷ്ടമായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന നൈറ്റും മന്ദാനയും വെസ്റ്റേണ്‍ ഇന്നിംഗ്‌സിനെ മുന്നോട്ട് നയിച്ചു.

ALSO READ: ഒരു ക്രോസ്പാസ് കൊടുത്താല്‍ നല്ല കളിയാണെന്നാണ് കരുതുന്നത്; ദുരന്തം അവസാനിച്ചതില്‍ സന്തോഷമുണ്ട്’ ; ഓസിലിനെതിരെ ബയേണ്‍ മ്യൂണിക്ക് പ്രസിഡന്റ്

62 പന്തില്‍ 97 റണ്‍സെടുത്ത നൈറ്റിനൊപ്പം മന്ദാനയും ആക്രമിച്ച് കളിച്ചപ്പോള്‍ ഡയമണ്ട്‌സിന്റെ ബൗളര്‍മാര്‍ വിയര്‍ത്തു. വെസ്റ്റേണിനായി 15 സിക്‌സുകളാണ് ബാറ്റ്‌സ്‌വുമണ്‍മാര്‍ നേടിയത്. ഇതില്‍ 10 സിക്‌സും മന്ദാന-നൈറ്റ് സഖ്യത്തിന്റെ വകയായിരുന്നു.

5 സിക്‌സും 3 ബൗണ്ടറിയും ഉള്‍പ്പെട്ടതായിരുന്നു മന്ദാനയുടെ ഇന്നിംഗ്‌സ്.

നേരത്തെ 55 റണ്‍സെടുത്ത കിമ്മിന്‍സിന്റെയും 41 റണ്‍സെടുത്ത വിന്‍ഫീല്‍ഡിന്റെയും മികവിലാണ് ഡയമണ്ട്‌സ് 162 എന്ന ടോട്ടല്‍ പടുത്തുയര്‍ത്തിയത്.

മറ്റൊരു ഇന്ത്യന്‍ താരം ഹര്‍മന്‍പ്രീത് കൗറും ലീഗില്‍ മത്സരിക്കുന്നുണ്ട്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more