| Tuesday, 18th August 2020, 5:59 pm

'പന്തല് പണിക്ക് വന്നതാണേ, മാമനോടൊന്നും തോന്നല്ലേ'; സോഷ്യല്‍ മീഡിയയില്‍ വൈറലായി കരിക്കിന്റെ പുതിയ എപ്പിസോഡും ഡയലോഗുകളും ;വീഡിയോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: സോഷ്യല്‍ മീഡിയയില്‍ ഏറ്റവും അധികം ആരാധകരുള്ള കണ്ടന്റ് വിഡിയോ നിര്‍മ്മാതാക്കളാണ് കരിക്ക്. കരിക്കിന്റെ ഓരോ വീഡിയോകളും എപ്പിസോഡുകള്‍ക്കും നിരവധി ആരാധകരാണ് ഉള്ളത്.

പലപ്പോഴും കരിക്കിലെ പല ഡയലോഗുകളും പ്രയോഗങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. ഇപ്പോഴിതാ കരിക്കിന്റെ പുതിയ വീഡിയോയും സംഭാഷണങ്ങളും വൈറലായിരിക്കുകയാണ്.

സ്‌മൈല്‍ പ്ലീസ് എന്ന് പേരിട്ടിരിക്കുന്ന പുതിയ വീഡിയോയില്‍ കല്ല്യാണ തലേന്ന് ഉള്ള ബാച്ചിലര്‍ പാര്‍ട്ടി ആഘോഷമാണ് അവതരിപ്പിച്ചിരിക്കുന്നത്. പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായ എല്ലാവരും പുതിയ വീഡിയോയിലും എത്തുന്നുണ്ട്.

കരിക്കിലെ താരമായ ജീവന്‍ സ്റ്റീഫന്‍ തന്നെയാണ് പുതിയ വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. അര്‍ജുന്‍ രത്തന്‍ അവതരിപ്പിച്ച മാമന്റെ കഥാപാത്രമാണ് ഈത്തവണ സ്‌കോര്‍ ചെയ്തത്.

കിരണ്‍, ശബരീഷ്, അനു കെ അനിയന്‍, ആനന്ദ് മാത്യൂസ്, ബിനോയ്, അര്‍ജുന്‍ രതന്‍, ജീവന്‍ സ്റ്റീഫന്‍, ഉണ്ണി മാത്യൂസ്, കൃഷ്ണ ചന്ദ്രന്‍, റീനു സണ്ണി, എന്നിവരാണ് പുതിയ വീഡിയോയില്‍ അഭിനയിച്ചിരിക്കുന്നത്. ക്യാമറ ബിനോയ് ജോണ്‍, എഡിറ്റിംഗ് ആനന്ദ് മാത്യു,

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more