ഭോപ്പാല്‍: മധ്യപ്രദേശ് സര്‍ക്കാരിന്റെ മുഖ്യമന്ത്രി കന്യാദാന്‍ യോജന പദ്ധതിക്ക് കീഴില്‍ വിവാഹിതരാകുന്ന എല്ലാ പെണ്‍കുട്ടികള്‍ക്കും ഓരോ സ്മാര്‍്ട് ഫോണ്‍ നല്‍കി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍.
Dont Miss ബാബറി കേസ്: അദ്വാനി വിചാരണ നേരിടണമെന്ന് സുപ്രീം കോടതി
തങ്ങള്‍ നല്‍കുന്ന സ്മാര്‍ട് ഫോണ്‍ ഉപയോഗിച്ച് ഇനി ഉള്ള എല്ലാ ഇടപാടുകളും കാഷ്‌ലെസ് ആയി നടത്തണമെന്നാണ് സര്‍ക്കാരിന്റെ നിര്‍ദേശം. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തില്‍ നടന്ന കാബിനറ്റ് മീറ്റിങ്ങിലായിരുന്നു വിവാഹിതരാകുന്ന പെണ്‍കുട്ടികള്‍ക്ക് സ്മാര്‍ട്‌ഫോണ്‍ നല്‍കാനുള്ള സര്‍ക്കാരിന്റെ തീരുമാനം.
മുഖ്യമന്ത്രി കന്യാജാന്‍ യോജനയ്ക്ക് കീഴില്‍ നടക്കുന്ന വിവാഹങ്ങളില്‍ ഉള്‍പ്പെടുന്ന വധുവിന് ഫോണ്‍ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. എല്ലാ പണമിടപാടുകളും കാഷ്‌ലെസ് ആയി നടത്താന്‍ വേണ്ടിയാണ് സര്‍ക്കാര്‍ ഇത്തരമൊരു പദ്ധതി പ്രഖ്യാപിച്ചതെന്ന് പബ്ലിക് റിലേഷന്‍ മന്ത്രി നരോട്ടം മിശ്ര പറഞ്ഞു.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായാണ് മുഖ്യമന്ത്രി കന്യാദാന്‍ യോജന പദ്ധതിക്ക് കീഴില്‍ സഹായം നല്‍കുന്നത്. കൗസല്യ യോജന പദ്ധതിക്കും സര്‍ക്കാര്‍ തുടക്കം കുറിക്കുമെന്നും 255 കോടിയാണ് ഇതിനായി സര്‍ക്കാര്‍ നീക്കിവെക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.