കുട്ടികളിലെ സ്മാര്‍ട്ട്‌ഫോണ്‍ ആസക്തി കൈകാര്യം ചെയ്യേണ്ടതെങ്ങനെ? ഡോ. ടി.പി. ശശികുമാര്‍ നയിക്കുന്ന ക്ലാസൊരുക്കി സീയുസ് ആപ്പ്
DOOL PLUS
കുട്ടികളിലെ സ്മാര്‍ട്ട്‌ഫോണ്‍ ആസക്തി കൈകാര്യം ചെയ്യേണ്ടതെങ്ങനെ? ഡോ. ടി.പി. ശശികുമാര്‍ നയിക്കുന്ന ക്ലാസൊരുക്കി സീയുസ് ആപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 31st July 2021, 6:26 pm

കുട്ടികളിലെ വര്‍ദ്ധിച്ചു വരുന്ന സ്മാര്‍ട്ട്ഫോണ്‍ ആസക്തി എങ്ങനെ ഫലപ്രദമായി കൈകാര്യം ചെയ്യാം എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിച്ച് വ്യക്തിഗത പഠനസഹായി ആപ്പായ സീയുസ് ആപ്പ്. സീയൂസ്‌ടോക്ക്-എ എന്ന വിഭാഗത്തില്‍ ഓഗസ്റ്റ് ഒന്നിനാണ് സെഷന്‍ നടക്കുന്നത്.

മുന്‍ ബഹിരാകാശ ശാസ്ത്രജ്ഞനും മോട്ടിവേഷണല്‍ സ്പീക്കറും നിരവധി പുസ്തകങ്ങളുടെ രചയിതാവുമായ ഡോ. ടി.പി. ശശികുമാറാണ് സെക്ഷന്‍ നയിക്കുന്നത്.

സെല്‍ഫോണ്‍ ആസക്തി എത്രയും വേഗം കൈകാര്യം ചെയ്യേണ്ടതിന്റെ ആവശ്യകതയും, അത് ഫലപ്രദമായി നേരിടാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കാമെന്നും ടി.പി. ശശികുമാര്‍ ക്ലാസില്‍ വിശദീകരിക്കും. സീയുസ് ആപ്പില്‍ വൈകീട്ട് ആറ് മണി മുതല്‍ ഏഴ് മണി വരെയായിരിക്കും പ്രഭാഷണം ഉണ്ടാകുക.

ഈ സെഷനില്‍ പങ്കെടുക്കുന്നവര്‍ക്ക് സംശയങ്ങള്‍ ചോദിക്കാനും ആശങ്കകള്‍ പങ്കുവെക്കാനും അവസരമുണ്ടായിരിക്കുമെന്നും സീയുസ് ആപ്പ് അറിയിച്ചു.

ഉത്സാഹഭരിതരായി കുട്ടികള്‍ പ്രവര്‍ത്തിക്കേണ്ട ബാല്യകാലത്ത് കുട്ടികളെ അടക്കിയിരുത്താന്‍ പല രക്ഷിതാക്കളും ഉപയോഗിക്കുന്ന എളുപ്പ മാര്‍ഗമാണ് സ്മാര്‍ട്ട്ഫോണുകള്‍ നല്‍കുക എന്നത്. അതവരെ കൂടുതല്‍ ഉദാസീനരാക്കി മാറ്റുന്നു.

ഈ വൈറസ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഏവരും തന്നെ വീടുകള്‍ക്കുള്ളിലാകപ്പെട്ടതോടെ സെല്‍ഫോണ്‍ ഉപയോഗത്തിന്റെ തോത് ആശങ്കാജനകമാം വിധം വര്‍ദ്ധിച്ചിരിക്കുകയാണ്.

കുട്ടികള്‍ മറ്റു ശാരീരിക വിനോദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനേക്കാള്‍ സ്‌ക്രീന്‍ ടൈം ഇഷ്ടപെടുന്നു. ഇത് ചില ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്യുന്നു. ശരിയായി നിരീക്ഷിച്ചില്ലെങ്കില്‍ ഇത് കുട്ടികളുടെ ശാരീരിക ആരോഗ്യം മാത്രമല്ല മാനസിക ആരോഗ്യവും അപകടത്തിലാക്കുന്നതാണെന്നും സീയുസ് ആപ്പ് പുറത്തുവിട്ട പത്രകുറിപ്പില്‍ പറയുന്നു.

ക്ലാസിന് വേണ്ടി രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക് :https://cutt.ly/FQfPFkT. അന്വേക്ഷണങ്ങള്‍ക്കും വിശദവിവരങ്ങള്‍ക്കും 7593886710 എന്ന നമ്പറില്‍ ബന്ധപെടുക.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Smart Phone addiction among children, Zyus App conducts seminar by