അങ്ങനെ കാത്തിരിപ്പിനൊടുവില്‍ ആപ്പിള്‍ ഐഫോണ്‍ പുറത്തിറങ്ങി. പ്രതീക്ഷിച്ചതിലും നിരവധി പ്രത്യേകതകളോടെയാണ് ഐഫോണ്‍ ശ്രേണിയിലെ അഞ്ചാമന് എത്തിയിരിക്കുന്നത്. നേരത്തേ പ്രഖ്യാപിച്ചത് പോലെ സെപ്റ്റംബര്‍ 12 ന് സാന്‍ഫ്രാന്‍സിസ്കോയില്‍ നടന്ന ചടങ്ങില്‍ തന്നെയാണ് ഐഫോണ്‍5 അവതരിച്ചത്. ആപ്പിളിന്റെ വൈസ് പ്രസിഡന്റ് ഫില്‍ ഷില്ലറാണ് ഐഫോണ്‍ 5 നെ ലോകത്തിന് പരിചയപ്പെടുത്തിയത്. സെപ്റ്റംബര്‍ 21 നാണ് ഐഫോണ്‍ 5 എത്തുക എന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും പറഞ്ഞ ദിവസം തന്നെ ഐഫോണ്‍ 5 എത്തി. ആപ്പിളിനെ സ്മാര്‍ട്ഫോണ്‍ വിപണിയിലെ വമ്പന്മാരാക്കുന്നതില് ഐഫോണിനുള്ള പങ്ക് ചെറുതല്ലാത്തതാണ്.[]
2007 ല്‍ സ്മാര്‍ട്ഫോണ്‍ രംഗത്തെത്തുന്ന ആപ്പിള്‍ കുടുംബത്തിലെ ഇളമുറക്കാരനാണ് ഐഫോണ്‍ 5. സാംസങ്ങുമായുള്ള പേറ്റന്റ് യുദ്ധത്തിന് ശേഷം ഇറങ്ങുന്നതാണെന്നും ഐഫോണ്‍ 5 ന്റെ പ്രത്യേകതയാണ്.
ഐഫോണ്‍ 5 പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ ഫോണിന്റെ രൂപഘടനയെയും പ്രവര്‍ത്തനങ്ങളെയും കുറിച്ചുള്ള വാര്‍ത്തകള്‍ വിപണിയില്‍ ചൂട് പിടിച്ചിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചതിലും ഏറെ പ്രത്യേകതകളോടെയാണ് ഐഫോണ്‍ 5 എത്തിയിരിക്കുന്നത് എന്നത് ആപ്പിള്‍ ആരാധകരെ ഏറെ സന്തോഷിപ്പിക്കുന്നതാണ്.
ആപ്പിള്‍ ഐഫോണ്‍ 5 പത്ത് പ്രധാന പ്രത്യേകതകള്‍:
** 4 ഇഞ്ച് ഡിസ്പ്ലേയാണ് ഐഫോണ്‍ 5 ന്റെ ഏറ്റവും വലിയ പ്രത്യേകത.
** ഭാരക്കുറവാണ് ഐഫോണ്‍ 5 നെ വ്യത്യസ്തമാക്കുന്ന മറ്റൊരു ഘടകം. 112 ഗ്രാമാണ് ഇതിന്റെ ഭാരം. ഐഫോണ്‍ 4എസ്സിനേക്കാള്‍ ഇരുപത് ശതമാനത്തോളം ഭാരക്കുറവുണ്ട് ഐഫോണ്‍ 5 ന്.
** ഇന്നലെ പുറത്തിറങ്ങിയ ഐഒഎസ് 6 സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് ഐഫോണ്‍ 5 പ്രവര്‍ത്തിക്കുന്നത്. സെപ്റ്റംബര്‍ 19 മുതല്‍ ഈ സോഫ്റ്റ് വെയര്‍ സൗജന്യമായി അപ്ഡേറ്റ് ചെയ്യാം. 200 ലധികം പുതിയ ഫീച്ചറുമായാണ് ഐഒഎസ് 6 എത്തുന്നത്.
** 8 മെഗാപിക്സല്‍ ക്യമറയുമായി എത്തുന്ന ഐഫോണ്‍ 5ന്റെ ലെന്‍സ് 4എസ്സിന്റേത് തന്നെയാണ്. അതേസമയം, 4ജി എല്‍.ടി.ഇ യാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. അരണ്ട വെളിച്ചത്തിലും മികച്ച ചിത്രങ്ങളെടുക്കാവുന്നതാമ് ഐഫോണ്‍ ക്യാമറ.
** വൈഡ് സ്ക്രീന്‍ ടെലിവിഷന്‍ സമാനമായ രീതിയിലാണ് സ്ക്രീനിങ് ഒരുക്കിയിരിക്കുന്നത്. ഐഫോണ്‍ 4എസ്സിനേക്കാളും നാല് മടങ്ങ് വേഗതയില്‍ ഐഫോണ്‍ 5 ല്‍ നിന്നും ചിത്രങ്ങള്‍ എടുക്കാന്‍ സാധിക്കും.
** എ6 ചിപ്പ് ഉപയോഗിച്ചിരിക്കുന്നതിനാല്‍ മടങ്ങ് മികച്ച സി.പി.യു, ഗ്രാഫിക്സ്, എന്നിവയും ഐഫോണ്‍ 5 ല്‍ മാത്രം.
**പനോരമ മോഡും ഐഫോണ്‍ 5 ല്‍ ലഭ്യമാണ്. ചിത്രം എടുക്കുമ്പോള്‍ തന്നെ വീഡിയോ റെക്കോര്‍ഡിങ്ങും ചെയ്യാവുന്ന രീതിയിലാണ് ഐഫോണ്‍ 5 ന്റെ നിര്‍മാണം.
** വയര്‍ലെസ് ടെക്നോളജിയാണ് ഐഫോണ്‍ 5 ല്‍ ഉപയോഗിച്ചിരിക്കുന്നത്.
** സിറി ഉപയോഗിച്ച് ഫേസ്ബുക്ക് അപ്ഡേഷന് നടത്താം. 40 മണിക്കൂര്‍ ലഭിക്കുന്ന മ്യൂസിക് പ്ലേയര്‍, 10 മണിക്കൂറുള്ള വീഡിയോ എന്നിവയും ഐഫോണ്‍ 5 ന്റെ മേന്മകളാണ്.
** 326 പിക്സല്‍ റെറ്റിന ഡിസ്പ്ലേ
കറുപ്പ്, വെള്ള നിറങ്ങളിലാണ് ഐഫോണ്‍ 5 എത്തുന്നത്. വില്‍പ്പനയുടെ ആദ്യ ഘട്ടത്തില്‍ അമേരിക്ക, ഓസ്ട്രേലിയ, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഹോങ് കോങ്, ജപ്പാന്, സിങ്കപ്പൂര്‍, ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ സെപ്റ്റംബര്‍ 21 ഓടെ എത്തും. വെള്ളിയാഴ്ച്ചമുതല്‍ ഐഫോണ്‍ 5 നായി ഓര്‍ഡര്‍ ചെയ്ത് തുടങ്ങാമെന്നും ആപ്പിള്‍ അറിയിച്ചിട്ടുണ്ട്.
സെപ്റ്റംബര്‍ 28 ഓടെ ലോകത്തെമ്പാടുമായി ഐഫോണ്‍ 5 എത്തും.