| Saturday, 6th March 2021, 8:18 pm

ഉമ്മന്‍ ചാണ്ടിയെ അനുകരിച്ച് പിഞ്ചുകുഞ്ഞ്; വീഡിയോ കണ്ട് പൊട്ടിച്ചിരിച്ച് ഉമ്മന്‍ ചാണ്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി മിമിക്രി കലാകാരന്മാരുടെ പ്രിയപ്പെട്ട നേതാവാണ്. മിക്ക സ്റ്റേജ് ഷോകളിലും രാഷ്ട്രീയമേഖലുമായി ബന്ധപ്പെട്ട ആക്ഷേപ ഹാസ്യപരിപാടികളിലുമെല്ലാം ഉമ്മന്‍ ചാണ്ടിയുടെ ശബ്ദവും രീതികളുമെല്ലാം നിരവധി പേര്‍ അനുകരിക്കാറുണ്ട്.

ഇപ്പോള്‍ ഒരു കൊച്ചുകുഞ്ഞ് ഉമ്മന്‍ ചാണ്ടിയെ അനുകരിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. വീഡിയിയോയിെല കുഞ്ഞിന്റെ ഭാവാഭിനയങ്ങള്‍ ആസ്വദിക്കുന്ന വീഡിയോ ഉമ്മന്‍ ചാണ്ടി തന്നെ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരുന്നു. ഉമ്മന്‍ ചാണ്ടിയും കുടുംബവും പൊട്ടിച്ചിരിയോടെയാണ് ഒന്നര വയസ്സുകാരന്‍ ഉമ്മന്‍ ചാണ്ടിയുടെ മുഖഭാവങ്ങള്‍ അനുകരിക്കാന്‍ ശ്രമിക്കുന്നത് കാണുന്നത്.

തന്നെ നിരവധി പേര്‍ അനുകരിക്കാറുണ്ടെന്നും അതെല്ലാം ആസ്വദിച്ചതിനേക്കാള്‍ ഈ നിഷ്‌കളങ്ക പ്രകടനം ആസ്വദിക്കുന്നുവെന്ന് വീഡിയോ പങ്കുവെച്ചുകൊണ്ട് ഉമ്മന്‍ ചാണ്ടി ഫേസ്ബുക്കില്‍ കുറിച്ചു.


‘പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ ഒത്തിരിപ്പേര്‍ എന്നെ അനുകരിക്കാറുണ്ട്, വിമര്‍ശനാത്മകമായി അവതരിപ്പിക്കാറുമുണ്ട്. അതെല്ലാം ആസ്വദിച്ചതിനേക്കാള്‍ എത്രയോ മടങ്ങാണ് ഈ നിഷ്‌കളങ്കമായ പ്രകടനം,’ ഉമ്മന്‍ ചാണ്ടി പറഞ്ഞു.

നേരത്തെ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചതിന് പിന്നാലെ നടനും സംവിധായകനുമായ രമേഷ് പിഷാരടി ഉമ്മന്‍ ചാണ്ടിയെ അനുകരിച്ച വീഡിയോ വൈറലായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണറാലിക്കിടെയായിരുന്നു രമേഷ് പിഷാരടി അദ്ദേഹത്തെ അനുകരിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Small baby imitates Oommen Chandy viral video

We use cookies to give you the best possible experience. Learn more