കണ്‍മുന്നില്‍ ഒരാള്‍ അപകടത്തില്‍പ്പെടുമ്പോള്‍ നമ്മളെന്താണ് ചെയ്യേണ്ടതെന്ന എന്ന ചോദ്യത്തിന് പ്രസക്തിയില്ല. കാരണം കഴിയുന്നത് പോലെ ആ ജീവന്‍ രക്ഷിക്കണം എന്ന ഒറ്റ ഉത്തരമേ അതിനുള്ളൂ.
എന്നാല്‍ അയാളെ രക്ഷപ്പെടുത്തണമെങ്കില്‍ അയാള്‍ക്ക് സംഭവിച്ചിരിക്കുന്ന അത്യാഹിതത്തെപ്പറ്റി അടിസ്ഥാനപരമായ ചില അറിവെങ്കിലും നമുക്ക് വേണം. സാക്ഷരതയില്‍ 100 ശതമാനം നേട്ടം കൈവരിക്കുമ്പോഴും അടിസ്ഥാനപരമായി പാലിക്കേണ്ടതോ പ്രാവര്‍ത്തികമാക്കേണ്ടതോ ആയ അറിവുകളില്‍ മലയാളി ഇപ്പോഴും പിന്നിലാണ്.
റംമ്പൂട്ടാന്‍ കുരു തൊണ്ടയില്‍ കുടുങ്ങി ഒമ്പത് മാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞ് മരണപ്പെട്ടപ്പോള്‍ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്ത ഡോക്ടര്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പ് വളരെ ചര്‍ച്ചയായിരുന്നു.
അടിസ്ഥാന വിദ്യാഭ്യാസത്തിലും സാമൂഹികമായി കൈവരിക്കേണ്ട അറിവിലും മലയാളി വളരെ പിന്നിലാണെന്ന വസ്തുതയെ ഒന്നുകൂടി ഓര്‍മ്മിപ്പിക്കുകയാണ് കൃഷ്ണന്‍ ബാലേന്ദ്രന്‍ എന്ന ഫോറന്‍സിക് സര്‍ജന്‍.