| Monday, 25th September 2017, 9:09 am

ബി.ജെ.പി നേതാവ് എസ്.എം കൃഷ്ണയുടെ മരുമകനില്‍ നിന്നും കണ്ടെടുത്തത് 650 കോടിയെന്ന് ആദായ നികുതി വകുപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗളുരു: ബി.ജെ.പി നേതാവ് എസ്.എം കൃഷ്ണയുടെ മകളുടെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്തത് 650 കോടിയെന്ന് ആദായ നികുതി ഡിപ്പാര്‍ട്ടുമെന്റ്. വി.എസ് സിദ്ധാര്‍ത്ഥയുമായി ബന്ധപ്പെട്ട 25 സ്ഥാപനങ്ങളില്‍ വ്യാഴാഴ്ചയാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്.

“ഒളിപ്പിച്ചുവെച്ച 650 കോടിയിലേറെ വരുമാനമാണ് റെയ്ഡില്‍ കണ്ടെത്തിയത്.” ഐ.ടി ഡിപ്പാര്‍ട്ടുമെന്റ് പ്രസ്താവനയില്‍ പറയുന്നു.


Also Read: അടുത്ത ജന്മത്തില്‍ ദളിതനായി ജനിക്കണം; അങ്ങിനെ സംഭവിച്ചാല്‍ അവരെ ദ്രോഹിക്കുന്നവരുടെ ചെവിക്കല്ല് അടിച്ചുപൊട്ടിക്കുന്നത് പഠിപ്പിക്കുമെന്നും പി.സി ജോര്‍ജ്


ബംഗളുരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കഫേ കോഫീ ഡെയെന്ന കഫെ ശൃംഖലയുടെ ഉടമസ്ഥരില്‍ ഒരാളാണ് സിദ്ധാര്‍ത്ഥ. മുംബൈ, ബംഗളുരു, ചെന്നൈ എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിലാണ് റെയ്ഡ് നടത്തിയത്.

വര്‍ഷങ്ങളായി കോണ്‍ഗ്രസിനൊപ്പം പ്രവര്‍ത്തിച്ച അദ്ദേഹം അടുത്തിടെയാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. കോണ്‍ഗ്രസിലിരിക്കെ കേന്ദ്രമന്ത്രിയായും കര്‍ണാടക മുഖ്യമന്ത്രിയായും പ്രവര്‍ത്തിച്ചിരുന്നു. മഹാരാഷ്ട്ര ഗവര്‍ണറായും അദ്ദേഹം നിയമിതനായിരുന്നു.

We use cookies to give you the best possible experience. Learn more