അതേ സമയം സജീവ രാഷ്ട്രീയത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നതിന്റെ ഭാഗമായാണ് കൃഷ്ണയുടെ രാജിയെന്നും സൂചനയുണ്ട്. എസ്.എം കൃഷ്ണയ്ക്ക് 85 വയസാണുള്ളത്.
ന്യൂദല്‍ഹി: യു.പി.എ സര്‍ക്കാരില്‍ വിദേശകാര്യ മന്ത്രിയായിരുന്ന എസ്.എം കൃഷ്ണ രാജിവെച്ചു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഏകാധിപത്യ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് സൂചന. തന്റെ ഭാവി പരിപാടികള്‍ എന്തായിരിക്കുമെന്ന് നാളെ പറയുമെന്നും കൃഷ്ണ പറഞ്ഞു.
അതേ സമയം സജീവ രാഷ്ട്രീയത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നതിന്റെ ഭാഗമായാണ് കൃഷ്ണയുടെ രാജിയെന്നും സൂചനയുണ്ട്. എസ്.എം കൃഷ്ണയ്ക്ക് 85 വയസാണുള്ളത്.
കര്‍ണാടക മുന്‍ മുഖ്യമന്ത്രി കൂടിയാണ് എസ്.എം കൃഷ്ണ. 2004 മുതല്‍ 2008 വരെ മഹാരാഷ്ട്ര ഗവര്‍ണറായിരുന്നു കൃഷ്ണ.
പാര്‍ട്ടി അംഗത്വം പുതുക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എസ്.എം കൃഷ്ണ പാര്‍ട്ടി അദ്ധ്യ സോണിയാ ഗാന്ധിക്ക് കത്തെഴുതിയത്. നോട്ടുനിരോധനത്തിനെതിരെ ശനിയാഴ്ച കോണ്‍ഗ്രസ് സംഘടിപ്പിച്ചിരുന്ന പരിപാടിയില്‍ നിന്നും കൃഷ്ണ വിട്ടു നിന്നിരുന്നു.
1999-2004 വരെയാണ് എസ്.എം കൃഷ്ണ കര്‍ണാടകയില്‍ മുഖ്യമന്ത്രി പദത്തിലിരുന്നത്. അന്ന് കോണ്‍ഗ്രസിന്റെ കര്‍ണാടക സ്‌റ്റേറ്റ് പ്രസിഡന്റും കൃഷ്ണയായിരുന്നു.