ബ്രാറ്റിസ്ലാവ: സ്ലൊവാക്യൻ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു. മന്ത്രിസഭാ യോഗത്തിന് ശേഷം പുറത്തിറങ്ങിയപ്പോഴാണ് പ്രധാനമന്ത്രിക്ക് വെടിയേറ്റത്.
തലസ്ഥാന നഗരമായ ബ്രാറ്റിസ്ലാവയില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയുള്ള ഹാന്‍ഡ്‌ലോവയില്‍ വെച്ചാണ് വെടിയേറ്റത്. ഫിക്കോയുടെ അടിവയറ്റിലാണ് വെടിയേറ്റത്.
വെടിയേറ്റതിന് പിന്നാലെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും ശസ്ത്രക്രിയ നടത്തിയെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
പ്രധാനമന്ത്രിക്ക് നേരെ വെടിയുതിര്‍ത്തയാളെ സുരക്ഷാ ജീവനക്കാര്‍ പെട്ടന്ന് തന്നെ പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു.
ഫിക്കോയ്ക്ക് നേരെ നാല് തവണയാണ് അക്രമി വെടിയുതിര്‍ത്തതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രധാനമന്ത്രിയുടെ ജീവന് ഭീഷണിയുണ്ടെന്ന് അദ്ദേഹത്തിന്റെ സുരക്ഷാ ജീവനക്കാര്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷമാണ് റോബര്‍ട്ട് ഫിക്കോ സ്ലൊവാക്യ പ്രധാനമന്ത്രിയായി അധികാരം ഏറ്റെടുത്തത്. നാലാം തവണയാണ് അദ്ദേഹം സ്ലൊവാക്യയുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുന്നത്.
Content Highlight: Slovakian PM Robert Fico shot and wounded