ബംഗളൂരു: നന്നായി ഉറങ്ങാന്‍ ആഗ്രഹമുണ്ടോ? നല്ല ഉറക്കം കിട്ടി രാവിലെ ഉഷാറോടെ എഴുന്നേല്‍ക്കാന്‍ ആഗ്രഹമുണ്ടോ? എങ്കില്‍ കിടക്കാന്‍ പോകുന്നതിന് മണിക്കൂറുകള്‍ക്ക് മുന്നേ കയ്യിലുള്ള മൊബൈല്‍ ഫോണ്‍ എടുത്ത് മാറ്റിവെക്കേണ്ടി വരും. ഇല്ലെങ്കില്‍ ഇന്‍സോമ്‌നിയ എന്ന അസുഖം പിടിപെടുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സസ് നടത്തിയ പഠനത്തിലാണ് ഉറങ്ങുന്നതിന് മുമ്പ് അധികനേരം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ അത് നമ്മുടെ ഉറക്കത്തെ കാര്യമായി ബാധിക്കുമെന്ന് പറയുന്നത്. മൊബൈല്‍ ഫോണിന്റ അമിത ഉപയോഗം അതിക്ഷീണത്തിനും ഇന്‍സോമ്‌നിയക്കും കാരണമാവുമെന്നും പഠനം പറയുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പഠനം പബ്ലിഷ് ചെയ്തുകൊണ്ട് ഒരു ജേണല്‍ പറഞ്ഞതിങ്ങനെയാണ്. ‘രാത്രി സമയത്ത് ഒരു തരത്തിലുള്ള നിയന്ത്രണവും ഇല്ലാത്ത ശീലമായി മാറിയിരിക്കുകയാണ് മൊബൈല്‍ ഫോണിന്റെ ഉപയോഗം. ഒരു സ്റ്റാട്ടിങ് പോയിന്റോ സ്റ്റോപ്പിങ് പോയിന്റോ അതിനില്ല’.