| Friday, 27th September 2024, 6:43 pm

ലങ്കയില്‍ ആരും ശ്രദ്ധിക്കാത്ത നിശബ്ദ വിപ്ലവം; വിരാടിന് ഇന്നും അന്യം, അടിച്ചുകയറിയത് സച്ചിന്റെ പട്ടികയിലേക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂസിലാന്‍ഡിന്റെ ശ്രീലങ്കന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റ് ഗല്ലെയില്‍ തുടരുകയാണ്. മത്സരത്തിന്റെ രണ്ടാം ദിനം അവസാനിക്കുമ്പോള്‍ സന്ദര്‍ശകര്‍ ആദ്യ ഇന്നിങ്‌സ് ബാറ്റിങ് തുടരുകയാണ്. 14 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 22 റണ്‍സുമായാണ് കിവികള്‍ രണ്ടാം ദിനം പൂര്‍ത്തിയാക്കിയത്.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ശ്രീലങ്ക ആദ്യ ഇന്നിങ്‌സില്‍ പടുകൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയാണ് ന്യൂസിലാന്‍ഡിനെ ഞെട്ടിച്ചത്. അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ട് ആദ്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യും മുമ്പേ 602 റണ്‍സാണ് ലങ്കന്‍ സിംഹങ്ങള്‍ അടിച്ചുകൂട്ടിയത്.

സൂപ്പര്‍ താരങ്ങളായ കാമിന്ദു മെന്‍ഡിസ്, ദിനേഷ് ചണ്ഡിമല്‍, കുശാല്‍ മെന്‍ഡിസ് എന്നിവരുടെ സെഞ്ച്വറി കരുത്തിലാണ് ലങ്ക തകര്‍പ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

കാമിന്ദു മെന്‍ഡിസ് 250 പന്തില്‍ പുറത്താകാതെ 182 റണ്‍സ് നേടി. 16 ഫോറും നാല് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ചണ്ഡിമല്‍ 116 റണ്‍സ് നേടിയപ്പോള്‍ പുറത്താകാതെ 106 റണ്‍സാണ് കുശാല്‍ മെന്‍ഡിസ് അടിച്ചുനേടിയത്.

ഏയ്ഞ്ചലോ മാത്യൂസ് (185 പന്തില്‍ 88), ദിമുത് കരുണരത്‌നെ (109 പന്തില്‍ 46), ക്യാപ്റ്റന്‍ ധനഞ്ജയ ഡി സില്‍വ (80 പന്തില്‍ 44) എന്നിവരുടെ തകര്‍പ്പന്‍ ഇന്നിങ്‌സുകളും ലങ്കന്‍ ഇന്നിങ്‌സില്‍ നിര്‍ണായകമായി.

കരിയറിലെ 16ാം സെഞ്ച്വറിയാണ് 34കാരനായ ചണ്ഡിമല്‍ കിവിള്‍ക്കെതിരെ അടിച്ചുകൂട്ടിയത്. ഈ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ ഒരു എലീറ്റ് ലിസ്റ്റിലും താരം ഇടം നേടിയിരുന്നു. ഒമ്പത് വ്യത്യസ്ത ടീമുകള്‍ക്കെതിരെ സെഞ്ച്വറി നേടുന്ന താരമെന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്.

ഓസ്‌ട്രേലിയ, ഇന്ത്യ, വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, അയര്‍ലാന്‍ഡ്, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കെതിരെയാണ് താരം സെഞ്ച്വറി നേടിയത്.

ഈ നേട്ടം സ്വന്തമാക്കുന്ന 15ാമത് താരവും അഞ്ചാമത് ലങ്കന്‍ താരവുമാണ് ചണ്ഡിമല്‍.

ടെസ്റ്റ് ചരിത്രത്തില്‍ ഒമ്പത് വിവിധ ടീമുകള്‍ക്കെതിരെ സെഞ്ച്വറി പൂര്‍ത്തിയാക്കിയ താരങ്ങള്‍

(താരം – ടീം എന്നീ ക്രമത്തില്‍)

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ

സ്റ്റീവ് വോ – ഓസ്‌ട്രേലിയ

മര്‍വന്‍ അട്ടപ്പട്ടു – ശ്രീലങ്ക

രാഹുല്‍ ദ്രാവിഡ് – ഇന്ത്യ

ആദം ഗില്‍ക്രിസ്റ്റ് – ഓസ്‌ട്രേലിയ

മഹേല ജയവര്‍ധനെ – ശ്രീലങ്ക

ജാക് കാല്ലിസ് – സൗത്ത് ആഫ്രിക്ക

ഗാരി കേഴ്സ്റ്റണ്‍ – സൗത്ത് ആഫ്രിക്ക

ബ്രയാന്‍ ലാറ – വെസ്റ്റ് ഇന്‍ഡീസ്

റിക്കി പോണ്ടിങ് – ഓസ്‌ട്രേലിയ

കുമാര്‍ സംഗക്കാര – ശ്രീലങ്ക

യൂനിസ് ഖാന്‍ പാകിസ്ഥാന്‍

ഏയ്ഞ്ചലോ മാത്യൂസ് – ശ്രീലങ്ക

കെയ്ന്‍ വില്യംസണ്‍ – ന്യൂസിലാന്‍ഡ്

ദിനേഷ് ചണ്ഡിമല്‍ – ശ്രീലങ്ക*

ടെസ്റ്റ് കരിയറിലെ 84ാം മത്സരത്തിലാണ് ചണ്ഡിമല്‍ തന്റെ 16ാം സെഞ്ച്വറി നേടിയത്. 150 ഇന്നിങ്‌സില്‍ നിന്നും 5863 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. 29 അര്‍ധ സെഞ്ച്വറികളും ചണ്ഡിമല്‍ തന്റെ പേരിന് നേരെ കുറിച്ചിട്ടുണ്ട്.

ചണ്ഡിമലിന്റെ 16 ടെസ്റ്റ് സെഞ്ച്വറികള്‍

സ്‌കോര്‍ – എതിരാളികള്‍ – വേദി – വര്‍ഷം എന്നീ ക്രമത്തില്‍

206* – ഓസ്‌ട്രേലിയ – ഗല്ലെ – 2022

164 – ഇന്ത്യ – ദല്‍ഹി – 2017

162* – ഇന്ത്യ – ഗല്ലെ – 2015

155* – പാകിസ്ഥാന്‍ – അബുദാബി – 2017

151 – വെസ്റ്റ് ഇന്‍ഡീസ് – ഗല്ലെ – 2015

138 – ബംഗ്ലാദേശ് – കൊളംബോ – 2017

132 – ഓസ്‌ട്രേലിയ – കൊളംബോ – 2016

126 – ഇംഗ്ലണ്ട് – ചെസ്റ്റര്‍ ലെ സ്ട്രീറ്റ് – 2016

124 – ബംഗ്ലാദേശ് – മിര്‍പൂര്‍ – 2022

119* – വെസ്റ്റ് ഇന്‍ഡീസ് – ഗ്രോസ് ഐലറ്റ് – 2018

116* – ബംഗ്ലാദേശ് – ഗല്ലെ – 2013

116 – ന്യൂസിലാന്‍ഡ് – ഗല്ലെ – 2024*

107 – അഫ്ഗാനിസ്ഥാന്‍ – കൊളംബോ – 2024

102* – അയര്‍ലാന്‍ഡ് – ഗല്ലെ – 2023

102 – ബംഗ്ലാദേശ് – കൊളംബോ – 2013

100* – ബംഗ്ലാദേശ് – ചാറ്റോഗ്രാം – 2014

Content highlight: SL vs NZ: Dinesh Chandimal scored century against 9 opponents

Latest Stories

We use cookies to give you the best possible experience. Learn more