ചെക്ക് റിപ്പബ്ലിക്ക് എന്ന യൂറോപ്യന്‍ രാജ്യത്തു നിന്നെത്തി വാഹന പ്രേമികളുടെ മനം കവര്‍ന്ന കമ്പനിയാണ് സ്‌കോഡ. റാപിഡ്, ഒക്ടാവിയ, സൂപ്പെര്‍ബ് തുടങ്ങിയ വിവിധ മോഡലുകളിലൂടെയാണ് സ്‌കോഡ വിപണിയിലും കാര്‍ പ്രേമികളുടെ മനസിലും ഇടം പിടിച്ചത്.
എന്നാല്‍ വിപണിയിലെ മത്സരം കനക്കുന്നതിനനുസരിച്ച് പുതിയ മോഡലുകള്‍ അവതരിപ്പിച്ചേ മതിയാകൂ എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടുകൊണ്ട് പുതിയ തീരുമാനമെടുത്തിരിക്കുകയാണ് കമ്പനി ഇപ്പോള്‍. 2020 ഓടെ 19 പുതിയ മോഡലുകള്‍ അവതരിപ്പിക്കുമെന്നാണ് സ്‌കോഡ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.
തങ്ങളുടെ വിപണിയിലെ പ്രകടനം കഴിഞ്ഞവര്‍ഷം സ്‌കോഡ പുറത്തു വിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഈ വര്‍ഷത്തെ പ്രഖ്യാപനം. ആഗോളവ്യാപകമായി കഴിഞ്ഞ വര്‍ഷം 1,200,500 കാറുകളാണ് തങ്ങള്‍ വിറ്റഴിച്ചത് എന്നാണ് സ്‌കോഡ അവകാശപ്പെടുന്നത്. മുന്‍വര്‍ഷത്തേക്കാള്‍ 6.6 ശതമാനമാണ് വില്‍പ്പനയിലെ വര്‍ധനവ് എന്നും സ്‌കോഡ പറയുന്നു.
“കമ്പനിയുടെ ചരിത്രത്തില്‍ മികച്ച പ്രകടനം നടത്തിയ വര്‍ഷമാണ് 2017. ഞങ്ങളുടെ ഉല്‍പ്പന്നങ്ങളില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച എല്ലാ ഉപഭോക്താക്കള്‍ക്കും ഈ അവസരത്തില്‍ നന്ദി പറയുന്നു. ഞങ്ങള്‍ കൂടുതല്‍ പ്രചോദിതരായിരിക്കുകയാണ്. 2020 അവസാനത്തോടെ ഞങ്ങള്‍ 19 പുതിയ കാറുകള്‍ അവതരിപ്പിക്കും. അടുത്ത അഞ്ചുവര്‍ഷങ്ങള്‍ കൊണ്ട് വൈദ്യുത വാഹനരംഗത്ത് 200 കോടി യൂറോയുടെ നിക്ഷേപവും നടത്തും.” -സ്‌കോഡ ഓട്ടോയുടെ സി.ഇ.ഒ ബെണ്‍ഹാര്‍ഡ് മെയ്ര്‍ പറയുന്നു.
വീഡിയോ (സ്കോഡ കൊഡിയാക്):