| Tuesday, 6th November 2018, 11:02 pm

അഞ്ചു നിറങ്ങളില്‍ സ്‌കോഡ കൊഡിയാക്ക് ലൊറന്‍ ആന്‍ഡ് ക്ലെമന്റ് ഇന്ത്യയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

സ്‌കോഡ കൊഡിയാക്ക് ലൊറന്‍ ആന്‍ഡ് ക്ലെമന്റ് ഇന്ത്യയില്‍ പുറത്തിറക്കി. മുന്‍ പിന്‍ ഫെന്‍ഡറുകളില്‍ പ്രത്യേക ലൊറന്‍ ആന്‍ഡ് ക്ലെമെന്‍ഡ് ബാഡ്ജിഗും പുതിയ മോഡലില്‍ ഇടംപിടിക്കും. പിന്‍ ബമ്പറിന് താഴെയുള്ള ക്രോം ആവരണവും സില്‍വര്‍ റൂഫ് റെയിലുകളും പുതിയ കൊഡിയാക്ക് മോഡലിന്റെ സവിശേഷതകളാണ്.

ലോറന്‍ ആന്‍ഡ് ക്ലെമന്റ് ബ്രാന്‍ഡിംഗുള്ള സീറ്റുകളും ഡാഷ്ബോര്‍ഡും ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേയും പുതിയ മോഡലില്‍ എടുത്തുപറയണം. സറൗണ്ട് ഏരിയ വ്യൂ ഉറപ്പുവരുത്തുന്ന 360 ഡിഗ്രി ക്യാമറകള്‍ കൊഡിയാക്ക് ലൊറന്‍ ആന്‍ഡ് ക്ലെമന്റ് അധികമായി അവകാശപ്പെടും.

മുന്നിലും പിന്നിലും ഇരു മിററുകളിലുമായി നാലു വൈഡ് ആംഗിള്‍ ക്യാമറകളാണ് കമ്പനി സ്ഥാപിക്കുന്നത്. ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേയില്‍ നാലു ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങളും തത്സമയം ലഭ്യമാകും. ഹാന്‍ഡ്സ് ഫ്രീ പാര്‍ക്കിംഗ് ഫീച്ചറാണ് പുതിയ മോഡലിന്റെ മറ്റൊരു പ്രത്യേകത. പാര്‍ക്കിംഗ് ഇടം സ്വയം കണ്ടെത്താന്‍ ഹാന്‍ഡ്സ് ഫ്രീ പാര്‍ക്കിംഗ് സംവിധാനം എസ്.യു.വിയെ സഹായിക്കും.


8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തിന് ആന്‍ട്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, മിറര്‍ലിങ്ക് കണക്ടിവി ഓപ്ഷനുകളുടെ പിന്തുണയുണ്ട്. ഒമ്പതു എയര്‍ബാഗുകള്‍, എ.ബി.എസ്, ഇ.ബി.ഡി, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ബ്രേക്ക് അസിസ്റ്റ്, മള്‍ട്ടി കൊളീഷന്‍ ബ്രേക്ക്, ഹൈഡ്രോളിക് ബ്രേക്ക് അസിസ്റ്റ്, ആന്റി സ്ലിപ്പ് റെഗുലേഷന്‍, അഡാപ്റ്റീവ് മുന്‍ ലൈറ്റ് സംവിധാനം എന്നിവയാണ് സുരക്ഷാ സജ്ജീകരണങ്ങള്‍.

148 bhp കരുത്തും 340 Nm torqueഉം സൃഷ്ടിക്കുന്ന 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് സ്‌കോഡ കൊഡിയാക്ക് ലൊറന്‍ ആന്‍ഡ് ക്ലെമന്റില്‍. ഏഴു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് മുഖേനയാണ് എഞ്ചിന്‍ കരുത്ത് നാലു ചക്രങ്ങളിലേക്കും എത്തുന്നത്. 35.99 ലക്ഷം രൂപയാണ് പുതിയ കൊഡിയാക്ക് മോഡലിന് പ്രാരംഭ വില. ലാവ ബ്ലൂ, ക്വാര്‍ട്ട്സ് ഗ്രെയ്, മൂണ്‍ വൈറ്റ്, മാജിക് ബ്ലാക്, മാഗ്‌നെറ്റിക് ബ്രൗണ്‍ എന്നിങ്ങനെ അഞ്ചു നിറഭേദങ്ങള്‍ കൊഡിയാക്ക് ലൊറന്‍ ആന്‍ഡ് ക്ലെമന്റില്‍ തിരഞ്ഞെടുക്കാം.

We use cookies to give you the best possible experience. Learn more