ജോലിയും തിരക്കും വളരെയധികം കൂടിയ കാലത്താണ് നമ്മളിപ്പോള്‍ ജീവിക്കുന്നത്. എല്ലാവരും സമയവും കൈയ്യില്‍ പിടിച്ചുള്ള ഓട്ടത്തിലാണ്.
സമയം ലാഭിക്കാന്‍ എല്ലാവരും കണ്ടെത്തിയ ഒരു മാര്‍ഗ്ഗമാണ് പ്രഭാതഭക്ഷണം ഒഴിവാക്കുകയെന്നത്. സമയം ലാഭിക്കാന്‍ വേണ്ടി ചെയ്യുന്ന ഈ രീതി പക്ഷെ നിങ്ങളുടെ ശരീരത്തില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് ഉണ്ടാക്കുക.
എല്ലാ ദിവസവും ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കുന്നത് മാരകരോഗങ്ങള്‍ പിടിപെടാന്‍ കാരണമാകുമെന്ന് വിദഗ്ധര്‍ പറയുന്നുണ്ട്. ഒരു വ്യക്തിയ്ക്ക് ഒരു ദിവസത്തെ ഊര്‍ജം മുഴുവന്‍ നല്‍കാന്‍ കാലത്തെ പ്രാതലിന് സാധിക്കും.
ALSO READ:
ഒരു ദിവസത്തിന്റെ തുടക്കത്തില്‍ കഴിക്കുന്ന ആഹാരമാണ് പ്രാതല്‍. മണിക്കൂറുകള്‍ നീണ്ട ഉറക്കത്തിന് ശേഷമാണ് ഓരോരുത്തരും ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നത്. ഒരു ദിവസത്തിന്റെ ആരംഭത്തില്‍ കഴിക്കുന്ന ഈ ഭക്ഷണത്തില്‍ നിന്നുവേണം ശരീരത്തിന് ഏറ്റവുമധികം ഊര്‍ജം വലിച്ചെടുക്കാന്‍.
പ്രമേഹ സാധ്യത
രാവിലത്തെ ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കി പോകുന്നവര്‍ ശ്രദ്ധിക്കുക. പ്രാതല്‍ ഒഴിവാക്കുന്നതിലൂടെ ശരീരത്തില്‍ പ്രമേഹം വരാനുള്ള സാധ്യത ഏറെയാണ്. ടൈപ്പ് രണ്ട് വിഭാഗത്തില്‍ പെടുന്ന പ്രമേഹമാണ് പ്രാതല്‍ ഒഴിവാക്കുന്നവര്‍ക്കിടയില്‍ സ്ഥിരമായി കാണുന്നത്.
ഹൃദ്രോഗം
പോഷകാംശമുള്ള ഭക്ഷണം രാവിലെ കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത വളരെ കുറവാണ്. അമിതമായ രക്തസമ്മര്‍ദ്ദം, ഷുഗര്‍ അളവിലെ വ്യത്യാസം എന്നിവ സ്ഥിരമായി ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കുന്നവരില്‍ ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയാണ്.
ഭാരം കുറയ്ക്കാന്‍ പ്രാതല്‍ ഒഴിവാക്കേണ്ട
സാധാരണയായി അമിതഭാരം നിയന്ത്രിക്കാന്‍ പ്രാതല്‍ ഒഴിവാക്കുന്നവരുടെ എണ്ണം ഇന്ന് വളരെയധികമാണ്. എന്നാലിതാ കേട്ടോളു ഭാരം കുറയ്ക്കണമെന്നുണ്ടെങ്കില്‍ ഒരിക്കലും ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കരുത്.
രാത്രി അമിതമായി ആഹാരം കഴിക്കുന്നവരെക്കാള്‍ ഭാരക്കുറവ് പ്രാതല്‍ നന്നായി കഴിച്ചു രാത്രി ഭക്ഷണം മിതമാക്കുന്നവര്‍ക്ക് തന്നെയാണ്.
ഒരു ദിവസം മുഴുവനുള്ള ഊര്‍ജം ശരീരത്തിന് നല്‍കാന്‍ കഴിയുന്നത് പ്രാതലില്‍ നിന്നാണ്. അതുകൊണ്ടുതന്നെ നല്ല ഊര്‍ജത്തോടെയിരിക്കാനും അനാവശ്യ അസുഖങ്ങളെ ഒഴിവാക്കാനും പ്രാതല്‍ ഒഴിവാക്കുന്നത് നിര്‍ത്തേണ്ടതാണ്.