ശ്രീനഗര്‍: കശ്മീരിലെ മുസ്‌ലീങ്ങള്‍ക്കെതിരായ വിദ്വേഷ പ്രസംഗത്തില്‍ ബി.ജെ.പി സംസ്ഥാന സെക്രട്ടറിയ്‌ക്കെതിരെ കേസ്. വിക്രം റണ്‍ദാവക്കെതിരെയാണ് ജമ്മുകശ്മീര്‍ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ടി-20 ലോകകപ്പില്‍ പാകിസ്ഥാന്‍ വിജയമാഘോഷിച്ചവര്‍ക്കെതിരെയായിരുന്നു വിക്രമിന്റെ പ്രസംഗം.
പാക് വിജയം ആഘോഷിച്ചവരെ ആക്രമിക്കാനും അവരെ ജീവനോടെ തൊലിയുരിക്കാനുമായിരുന്നു ബി.ജെ.പി നേതാവ് ആവശ്യപ്പെട്ടത്.
അഭിഭാഷകനായ മുസാഫിര്‍ അലി ഷായുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. മതസ്പര്‍ധ സൃഷ്ടിക്കാന്‍ ശ്രമിച്ചതിനും മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചതിനുമാണ് കേസ്.
295 എ , 505 എന്നീ വകുപ്പുകള്‍ അനുസരിച്ചാണ് കേസ് എടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
അതേസമയം ഇയാളെ ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Skin Them Alive’: J&K Police Book BJP State Secy for Hate Speech Against Muslims