| Tuesday, 5th May 2015, 1:05 pm

സ്ത്രീകളറിയേണ്ട സ്‌കിന്‍ സീക്രട്ട്‌സ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

നിങ്ങള്‍ എത്രത്തോളം സ്‌കിന്നിനെ കെയര്‍ ചെയ്താലും ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നം നിങ്ങളെ അലട്ടുന്നുണ്ടാവും. മുഖക്കുരുവും, പാടുകളും, ചുളിവുമെല്ലാം പ്രശ്‌നങ്ങളാണ്. വളരെക്കുറച്ചു സ്ത്രീകള്‍ക്കുമാത്രമാണ് യാതൊരു പ്രശ്‌നവുമില്ലാത്ത സ്‌കിന്‍ ഉള്ളത്. എന്നാല്‍ ചര്‍മ്മത്തിലെ പലതരം പ്രശ്‌നങ്ങള്‍ കാരണം ടെന്‍ഷനടിക്കുന്നവര്‍ അല്പം ഇനി വിഷമിക്കേണ്ട. നിങ്ങള്‍ക്കു വേണ്ട നിര്‍ദേശങ്ങള്‍ ഇനി പറയാം.

എല്ലാ ദിവസവും നിങ്ങള്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാറുണ്ടോ? മിക്ക സ്ത്രീകളുടേയും ഉത്തരം നോ എന്നായിരിക്കും. സണ്‍സ്‌ക്രീന്‍ പുരട്ടുകയെന്നതിനര്‍ത്ഥം നിങ്ങളുടെ സ്‌കിന്നിനെ അള്‍ട്രാ വയലറ്റ് പോലുള്ള അപകടകാരികളായ രശ്മികളില്‍ നിന്നും സംരക്ഷിക്കുകയെന്നതാണ്. അതിനാല്‍ എസ്.പി.എഫ് 30 ഉള്ള സണ്‍സ്‌ക്രീന്‍ എല്ലാദിവസവും ഉപയോഗിക്കുക. ഇന്ത്യന്‍ കാലാവസ്ഥയ്ക്കു പറ്റിയത് ഇതാണ്.

ചര്‍മ്മത്തിന് ആരോഗ്യം പകരുന്ന പല വസ്തുക്കളും നമ്മുടെ അടുക്കളയില്‍ തന്നെയുണ്ടാവും. സ്‌കിന്‍ തിളങ്ങണമെങ്കില്‍ പഴങ്ങളും പച്ചക്കറികളും നല്ലതാണ്. ഇവ നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.

ധാരാളം വെള്ളം കുടിക്കേണ്ടത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിനു അത്യാവശ്യമാണ്. മിക്ക സ്ത്രീകളും വെള്ളം കുടിയുടെ കാര്യത്തില്‍ മടിയുള്ളവരാണ്. സ്‌കിന്നിലെ ജലാംശം കുറയുന്നത് അതിനെ വരണ്ടതാക്കും.

മുഖം അധികം കഴുകരുത്. സ്‌കിന്‍ നന്നായി വൃത്തിയാക്കുന്നതിനായി മിക്ക സ്ത്രീകളും ഉരച്ചു കഴുകാറുണ്ട്. എന്നാല്‍ ഇത് സ്‌കിന്നിനു ദോഷകരമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതുപോലെ തന്നെ ഇടയ്ക്കിടെ മുഖം കഴുകുന്നതും നല്ലതല്ല. ദിവസം രണ്ടു തവണ മുഖം വൃത്തിയാക്കിയാല്‍ മതിയാവും.

We use cookies to give you the best possible experience. Learn more