വേനല്‍ക്കാലം ചര്‍മ്മത്തിലുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍, അത് തടയാന്‍ കുറച്ചു ബുദ്ധിമുട്ടു തന്നെയാണ്. ചര്‍മ്മരോഗങ്ങളും അലര്‍ജിയും പിടികൂടുന്ന സമയവും ഇതുതന്നെ. ചര്‍മ്മത്തിന്റെ കാര്യത്തില്‍ കുറേയൊക്കെ ശ്രദ്ധിച്ചാല്‍ ഇത്തരം പല പ്രശ്‌നങ്ങളില്‍ നിന്നും രക്ഷനേടാം.
വേനല്‍ക്കാലത്തുണ്ടാവുന്ന ചില പ്രശ്‌നങ്ങള്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പ്രതിവിധികള്‍ പറയാം.
സാധാരണയായി പെണ്‍കുട്ടികള്‍ക്കുണ്ടാവുന്ന പ്രശ്‌നമാണ് സ്തനങ്ങളുടെ അടിയില്‍ ചൊറിച്ചില്‍ വരുന്നത്. അലര്‍ജി കാരണമോ ഫംഗസ് ബാധ കാരണമോ ഇതുണ്ടാവാം. കോള്‍ഡ് കംപ്രസ് വാങ്ങി ചൊറിച്ചിലുള്ള സമയത്ത് പത്തുമിനിറ്റോളം വയ്ക്കുന്നത് ഗുണം ചെയ്യും. ഇതിനു പുറമേ ഒരു കപ്പ് വെള്ള വിനാഗിരി അരബക്കറ്റ് ചൂടു വെള്ളത്തില്‍ ചേര്‍ത്ത് ആ വെള്ളത്തില്‍ ബ്രാ കഴുകുക.
മുഖക്കുരുവിന്റെ ശല്യമുണ്ടെങ്കില്‍ മഞ്ഞള്‍ പൊടിയും വേപ്പിലയും അരച്ച് ഉറങ്ങുന്നതിനു മുമ്പ് മുഖത്ത് പുരട്ടുക. രാവിലെ കഴുകിക്കളയാം.
മോയിസ്ചുറൈസറായി തേന്‍ ഉപയോഗിക്കാം. ഇത് ബാക്ടീരിയയ്‌ക്കെതിരെ പൊരുതും.
അല്പനം തേനും, പാലും, കടലപ്പൊടിയും പേയ്സ്റ്റ് രൂപത്തിലാക്കി മുഖത്തു പുരട്ടുക. 20മിനിറ്റിനുശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകുക. മുഖത്തിന് തിളക്കം കൂടും.