കളിയില്‍ വികാരത്തേക്കാള്‍ പ്രധാന്യം കഴിവിന്: മൈക്കല്‍ ക്ലാര്‍ക്ക്
Daily News
കളിയില്‍ വികാരത്തേക്കാള്‍ പ്രധാന്യം കഴിവിന്: മൈക്കല്‍ ക്ലാര്‍ക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 28th March 2015, 3:29 pm

clarke
ലോകകപ്പ് പോലുള്ള പ്രധാന ടൂര്‍ണമെന്റുകളില്‍ വൈകാരികതയേക്കാളധികം പ്രാധാന്യം നല്‍കേണ്ടത് കളിക്കളത്തിലെ കഴിവുകള്‍ക്കാണെന്ന് ഓസീസ് ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക്. നാളെ കിവീസുമായുള്ള കലാശപ്പോരാട്ടം ടീമിനെ സംബന്ധിച്ചെടുത്തോളം വളരെ പ്രധാന്യമര്‍ഹിക്കുന്നതാണ്. ഇത്തരമൊരു നിര്‍ദേശം തന്റെ സഹ താരങ്ങള്‍ക്ക് നല്‍കിയതായും ക്ലാര്‍ക്ക് മാധ്യമങ്ങളോട് പറഞ്ഞു.

മെല്‍ബണിലെ മൈതാനത്ത് ലോകകപ്പ് ഫൈനല്‍ കളിക്കാനിറങ്ങുന്നത് ഓരോ ഓസീസ് താരത്തെ സംബന്ധിച്ചും മികച്ച അവസരമാണ്, നാളത്തെ മത്സരം തന്റെ അവസാനത്തെ മത്്‌സരമായിരിക്കുമെന്നും ക്ലാര്‍ക്ക് പറഞ്ഞു.

2019ല്‍ നടക്കാനിരിക്കുന്ന ലോകകപ്പില്‍ മത്സരിക്കാനുള്ള ക്ഷമത തനിക്കില്ലെന്നും ഓസ്‌ട്രേലിയയില്‍ വെച്ച് ലോകകപ്പ് നേടുക സ്വപ്‌നമാണെന്നും ക്ലാര്‍ക്ക് പറഞ്ഞു. ക്ലാര്‍ക്കിനെ കൂടാതെ മിച്ചല്‍ ജോണ്‍സണ്‍, ബ്രാഡ് ഹാദിന്‍, ഷെയിന്‍ വാട്‌സണ്‍ എന്നിവരുടെയും അവസാന ലോകകപ്പാവും ഇത്.