| Monday, 23rd July 2018, 1:51 pm

സ്‌കറിയ തോമസ് വിഭാഗം കേരള കോണ്‍ഗ്രസ് ബി.യില്‍ ലയിക്കാനൊരുങ്ങുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സ്‌കറിയ തോമസിന്റെ പാര്‍ട്ടി കേരള കോണ്‍ഗ്രസ് ബി.യില്‍ ലയിക്കാനൊരുങ്ങുന്നു. എല്‍.ഡി.എഫ് വിപുലീകരണം ലക്ഷ്യമിട്ടാണ് നീക്കം.

മുഖ്യമന്ത്രി പിണറായി വിജയനുമായി സ്‌കറിയ തോമസും കേരള കോണ്‍ഗ്രസ് ബി. ചെയര്‍മാന്‍ ബാലകൃഷ്ണപിള്ളയും കൂടിക്കാഴ്ച നടത്തി.

നേരത്തെ എല്‍.ഡി.എഫ് വിപുലീകരിക്കാന്‍ സി.പി.ഐ.എം സംസ്ഥാനസമിതിയില്‍ ധാരണയായിരുന്നു. ഇതിനുപിന്നാലെയാണ് സ്‌കറിയ തോമസ് വിഭാഗത്തിന്റെ ലയനനീക്കം.

നാളെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. നാളെ സ്‌കറിയാ തോമസും ബാലകൃഷ്ണപിള്ളയും വാര്‍ത്താസമ്മേളനം നടത്തുന്നുണ്ട്.

ALSO READ: ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ഗവണ്മെന്റ് എഴുത്തുകാരനൊപ്പം: മീശക്ക് പിന്തുണയുമായി മുഖ്യമന്ത്രി

ഈ മാസം 26ന് ചേരുന്ന എല്‍.ഡി.എഫ് യോഗത്തില്‍ ഏതൊക്കെ പാര്‍ട്ടികളെ മുന്നണിയിലെടുക്കണമെന്ന് തീരുമാനിക്കും. നിലവില്‍ എല്‍.ഡി.എഫിനെ പുറത്തുനിന്ന് പിന്തുണയ്ക്കുന്ന നിരവധി കക്ഷികള്‍ മുന്നണിയുടെ ഭാഗമാകാന്‍ അപേക്ഷനല്‍കി കാത്തിരിക്കുകയാണ്.

ജനതാദള്‍ വീരേന്ദ്രകുമാര്‍ പക്ഷമാണ് ഇതില്‍ പ്രധാനം. യു.ഡി.എഫ് വിട്ടുവന്ന വീരേന്ദ്രകുമാറിന് എല്‍.ഡി.എഫ് രാജ്യസഭാ സീറ്റ് നല്‍കിയെങ്കിലും മുന്നണി പ്രവേശനം ഇതുവരെ സാധ്യമായിരുന്നില്ല. നിലവില്‍ മുന്നണിയുടെ ഭാഗമായ ജനതാദള്‍-എസില്‍ ലയിച്ച് എല്‍.ഡി.എഫില്‍ പ്രവേശിക്കണമെന്ന നിര്‍ദേശവുമുണ്ട്.

ഐ.എന്‍.എല്‍, കേരള കോണ്‍ഗ്രസിലെ ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗം, ആര്‍.ബാലകൃഷ്ണപിള്ള വിഭാഗം എന്നിവയെല്ലാം മുന്നണിയുടെ ഭാഗമല്ലാതെ മുന്നണിയെ പിന്തുണയ്ക്കുകയാണ്.

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് മുന്നണി വിപുലീകരണത്തിന് സി.പി.ഐ.എം മുന്‍കൈ എടുക്കുന്നത്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more