ജെ.ഡി.യു ദേശീയ പ്രസിഡന്റ് ശരത് യാദവ് സമ്മേളനം ഉദ്ഘാടനം ചെയ്തു. രാജ്യത്ത് ചേരിതിരിവുണ്ടാക്കാനാണ് ബി.ജെ.പി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ശരദ് യാദവ് പറഞ്ഞു. ഗോഡ്‌സെയുടെ പ്രതിമയുണ്ടാക്കുന്ന സര്‍ക്കാര്‍ രാജ്യത്തിന് വെല്ലുവിളിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഹൈന്ദവ വര്‍ഗീയതയുടെ മുഖം കൂടുതല്‍ അപകടകരമായി പ്രകടമാകുന്ന ഈ അവസരത്തില്‍ സോഷ്യലിസ്റ്റ് ശക്തികളുടെ ഏകീകരണത്തിന് ഏറെ പ്രധാന്യമുണ്ടെന്ന് സമ്മേളനത്തില്‍ അധ്യക്ഷനായിരുന്ന സോഷ്യലിസ്റ്റ് ജനത സംസ്ഥാന പ്രസിഡന്റ്
എം.പി വീരേന്ദ്രകുമാര്‍ പറഞ്ഞു.
ബിഹാര്‍ മുന്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍, ബിഹാര്‍ ഭക്ഷ്യമന്ത്രി ശ്യാം രജക്, ജനതാദള്‍ ദേശീയ വൈസ് പ്രസിഡന്റ് നാദെ ഗൗഡ, ദേശീയ ജനറല്‍ സെക്രട്ടറിമാരായ അരുണ്‍കുമാര്‍ ശ്രീവാസ്തവ, ജാവേദ് റാസ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.