സംവിധായകന്‍, നായകന്‍ എന്നീ മേഖലകളില്‍ തന്റെ കഴിവ് തെളിയിച്ചയാളാണ് എസ്.ജെ. സൂര്യ. അസിസ്റ്റന്റ് ഡയറക്ടറായാണ് എസ്.ജെ. സൂര്യ കരിയര്‍ ആരംഭിച്ചത്. അജിത്തിനെ നായകനാക്കി 1999ല്‍ റിലീസായ വാലിയിലൂടെ അദ്ദേഹം സ്വതന്ത്ര സംവിധായകനായി.
ചിത്തയ്ക്ക് ശേഷം എസ്.യു. അരുണ്‍കുമാര്‍ സംവിധാനം ചെയ്യുന്ന വീര ധീര സൂരന്‍ എന്ന സിനിമയാണ് എസ്.ജെ. സൂര്യയുടെ ഏറ്റവും പുതിയ ചിത്രം. മാര്‍ച്ച് 27ന് തിയേറ്ററുകളിലെത്തിയ ചിത്രത്തില്‍ എസ്. ജെ. സൂര്യയെ കൂടാതെ വിക്രം, സുരാജ് വെഞ്ഞാറമൂട്, ദുഷാര വിജയന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഇപ്പോള്‍ കേരളത്തെ കുറിച്ചും സുരാജ് വെഞ്ഞാറമൂടിനെ കുറിച്ചും സംസാരിക്കുകയാണ് എസ്. ജെ. സൂര്യ. കേരളത്തില്‍ വന്നിട്ട് തമിഴില്‍ സംസാരിച്ചാലും ഇവിടെയുള്ള ആളുകള്‍ക്ക് മനസിലാകും എന്നതാണ് കേരത്തിലെ ഏറ്റവും വലിയ ഗുണമെന്ന് എസ്.ജെ. സൂര്യ പറയുന്നു. കേരളം തനിക്ക് ബ്രദര്‍ ലാന്റ് ആണെന്നും അദ്ദേഹം പറഞ്ഞു.
വീര ധീര സൂരന്‍ എന്ന ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് സുരാജ് വെഞ്ഞാറമൂടും ഉണ്ടെന്നും മലയാളത്തില്‍ നിന്ന് വന്ന് തമിഴ്‌നാട്ടിലെ എല്ലാവരുടെയും ഹൃദയം കവര്‍ന്ന നടനാണ് സുരാജെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് വെച്ച്നടന്ന വീര ധീര സൂരന്റെ സക്‌സസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു എസ്. ജെ. സൂര്യ.
കേരളം എന്റെ ബ്രദര്‍ ലാന്റാണ് – എസ്. ജെ. സൂര്യ
‘കേരളത്തിലെ ഏറ്റവും വലിയ ഗുണമെന്ന് പറയുന്നത്, ഇവിടെ ഞാന്‍ വന്നിട്ട് തമിഴില്‍ സംസാരിച്ചാലും നിങ്ങള്‍ക്കത് മനസിലാകും എന്നുള്ളതാണ്. അതെനിക്ക് ഭയങ്കര ഇഷ്ടമുള്ള കാര്യമാണ്. കേരളം എന്റെ ബ്രദര്‍ ലാന്റാണ്. നിങ്ങള്‍ തമിഴ് സിനിമ ആസ്വദിച്ച് കാണുന്നത് എനിക്ക് വളരെ സന്തോഷമുള്ള കാര്യമാണ്. ഞങ്ങള്‍ പ്രേമലു ആസ്വദിച്ച് കാണുന്നു. നിങ്ങള്‍ വീര ധീര സൂരന്‍ ആസ്വദിച്ച് കാണുന്നു.
മലയാളത്തില്‍ നിന്ന് വന്ന് തമിഴ്‌നാട്ടിലെ എല്ലാവരുടെയും ഹൃദയം കവര്‍ന്ന നടനാണ് സുരാജ് ബ്രദര്‍
അതുകൂടാതെ വീര ധീര സൂരനില്‍ എന്റെയും വിക്രം സാറിന്റെയും കൂടെ മലയാളത്തില്‍ നിന്ന് സുരാജ് വെഞ്ഞാറമൂടും ഉണ്ട്. മലയാളത്തില്‍ നിന്ന് വന്ന് തമിഴ്‌നാട്ടിലെ എല്ലാവരുടെയും ഹൃദയം കവര്‍ന്ന നടനാണ് സുരാജ് ബ്രദര്‍. വളരെ നന്നായി അദ്ദേഹം ആ കഥാപാത്രം ചെയ്തത്,’ എസ്. ജെ. സൂര്യ പറയുന്നു.
Content Highlight: SJ Suryah Talks About Suraj Venjaramoodu