കാലം തെറ്റി ഇറങ്ങിയതുകൊണ്ട് പരാജയമാകേണ്ടി വന്ന ചിത്രമാണ് ദേവദൂ
തന്‍. രഘുനാഥ് പാലേരിയുടെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലായിരുന്നു നായകന്‍. 2000ത്തില്‍ ക്രിസ്മസ് റിലീസായെത്തിയ മിസ്റ്ററി ഹൊറര്‍ ചിത്രം പ്രേക്ഷകര്‍ കൈയൊഴിയുകയാണുണ്ടായത്. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ദേവദൂതന്‍ പരാജയപ്പെടേണ്ട സിനിമയായിരുന്നില്ല എന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു.
പഴയ സിനിമകള്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ 4k ദൃശ്യമികവിലേക്ക് മാറ്റി റീ റിലീസ് ചെയ്യുന്നത് ട്രെന്‍ഡായി മാറിയപ്പോള്‍ ദേവദൂതനും 4k അറ്റ്‌മോസില്‍ റീമാസ്റ്റര്‍ ചെയ്ത് വീണ്ടും തിയേറ്ററുകളിലെത്തിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചു. ചിത്രത്തിന്റെ റീ റിലീസ് ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. മികച്ച സ്വീകരണമാണ് ട്രെയ്ലറിന് സോഷ്യൽ മീഡിയയിൽ ലഭിച്ചത്.
സംഗീതത്തിന് വലിയ പ്രാധാന്യമുള്ള ചിത്രമായിരുന്നു ദേവദൂതൻ. വിദ്യാസാഗർ ചെയ്ത ഗാനങ്ങളെല്ലാം വലിയ സ്വീകാര്യത നേടിരുന്നു. ചിത്രത്തിലെ പശ്ചാത്തല സംഗീതവും വളരെ പ്രത്യേകതകൾ നിറഞ്ഞതായിരുന്നു.
സിനിമയിൽ ഒരു പ്രധാന മ്യൂസിക്കൽ ഉപകരണമായി കാണിച്ച സാധനമായിരുന്നു സെവൻ ബെൽസ്. അത് സിനിമയ്ക്ക് വേണ്ടി കണ്ടുപിച്ചതാണെന്ന് ചിത്രത്തിന്റെ നിർമാതാവ് സിയാദ് കോക്കർ പറയുന്നു. കൗമുദി മൂവിസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ദേവദൂതൻ പിൽക്കാലത്ത് ഇറങ്ങേണ്ട സിനിമയാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ചില സിനിമകൾ മുമ്പോട്ട് സഞ്ചരിക്കും. എത്തിപ്പെടേണ്ട ഒരു സബ്ജക്ടിൽ ഞങ്ങൾ എത്തി ചേർന്നു. അത് പ്രേക്ഷകർ സ്വീകരിക്കുമെന്ന് ഞങ്ങൾക്ക് തോന്നി വർകൗട്ട് ചെയ്തു. വിദ്യാസാഗർജി തന്നെ അതിന്റെ മ്യൂസിക് ചെയ്തു. അതൊരു ഹിമാലയൻ ടാസ്ക്കായിരുന്നു.
എന്തരോ മഹാനുവിന്റെ സിംഫണി അതുപോലെ ബെൽസിന്റെ കുറേ സൗണ്ടുകൾ. അതൊക്കെ മ്യൂസിക് ആയിട്ട് വരണം. ആ സെവൻ ബെൽസ് ഞങ്ങൾ കണ്ടുപിടിച്ച ഒരു സാധനമായിരുന്നു. ഇതൊക്കെ വിദ്യാജിക്ക് വെല്ലുവിളികൾ ആയിരുന്നു. അതിന്റെ റീ റെക്കോർഡിങ്ങൊക്കെ വളരെ വലുതായിരുന്നു,’സിയാദ് കോക്കർ പറയുന്നു.
Content Highlight: Siyadh Kokker Talk About Devadoothan Movie And Vidhya Sagar