| Sunday, 28th July 2024, 2:38 pm

നിയമം അറിയില്ല, പക്ഷെ അത് പൊളിച്ചെഴുതാൻ എനിക്ക് കഴിയും; ദേവദൂതൻ നാഷണൽ അവാർഡിന് അയക്കുമെന്ന് സിയാദ് കോക്കർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കാത്തിരിപ്പിനൊടുവിൽ ദേവദൂതൻ വീണ്ടും റീ റിലീസ് ചെയ്തിരിക്കുകയാണ്. 24 വർഷങ്ങൾക്ക് മുമ്പ് തിയേറ്ററിൽ എത്തിയപ്പോൾ അന്നത്തെ പ്രേക്ഷകർ സ്വീകരിക്കാതെ പരാജയപ്പെട്ട മോഹൻലാൽ – സിബി മലയിൽ ചിത്രമായിരുന്നു ദേവദൂതൻ. രഘുനാഥ് പാലേരി എഴുതിയ ചിത്രം പിന്നീട് വലിയ രീതിയിൽ ചർച്ചയാവുകയായിരുന്നു.

റീ റിലീസിന് ശേഷം വലിയ സ്വീകാര്യതയാണ് എല്ലാ കേന്ദ്രങ്ങളിൽ നിന്നും ചിത്രം നേടുന്നത്. ഇപ്പോൾ ചിത്രം ദേശീയ അവാർഡിന് അയക്കാനുള്ള തന്റെ ആഗ്രഹത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് ചിത്രത്തിന്റെ നിർമാതാവ് സിയാദ് കോക്കർ.

നിയമങ്ങൾ തനിക്ക് അറിയില്ലെന്നും എന്നാൽ കഴിയുമെങ്കിൽ ദേവദൂതൻ നാഷണൽ അവാർഡിന് അയക്കുമെന്നും അതിനായി നിയമപരമായി പോരാടാൻ താൻ തയ്യാറാണെന്നും സിയാദ് പറയുന്നു. സിബി മലയിലും രഘുനാഥ് പാലേരിയും വിദ്യാസാഗറുമെല്ലാം ചിത്രത്തിൽ അവാർഡ് അർഹിക്കുന്നുണ്ടെന്നും സിയാദ് കോക്കർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

‘ഏത്‌ സമയത്തും വിവാദങ്ങൾ സൃഷ്ടിക്കുന്ന ഒരു മനുഷ്യനാണ് ഞാൻ. എന്ത് സംസാരിച്ചാലും വിവാദമാവും. യോഗ്യത കിട്ടുമെങ്കിൽ ഞങ്ങൾ എന്തായാലും ദേവദൂതൻ നാഷണൽ അവാർഡിന് അയക്കും.

നിയമങ്ങൾ എന്താണെന്ന് എനിക്കറിയില്ല പക്ഷെ നിയമം പൊളിച്ചെഴുതാൻ എനിക്ക് സാധിച്ചെന്ന് വരും. അതിന് നിയമപരമായ വഴികളുണ്ട്. ഞങ്ങൾക്ക് പ്രിയങ്കരനായ സുരേഷ് ഗോപിയുണ്ട്. വേണമെങ്കിൽ ആ രീതിയിൽ ഗവണ്മെന്റിനെ അപ്രോച്ച് ചെയ്യാം. മറ്റ് പലരും. ഇപ്പോൾ സുരേഷ് കുമാർ ആണെങ്കിലും ആക്റ്റീവായി കേന്ദ്ര ഗവണ്മെന്റുമായി ബന്ധമുള്ളവരാണ്.

ചിലപ്പോൾ നിയമപരമായി ഞാൻ പോരാടിയാൽ വിരോധമില്ലെങ്കിൽ അത് അംഗീകരിക്കപ്പെടാം. കാരണം സിബിയും, രഘുവും വിദ്യാസാഗറുമെല്ലാം നാഷണൽ അവാർഡ് അർഹിക്കുന്നുണ്ട്,’സിയാദ് കോക്കർ പറയുന്നു.

Content Highlight: Siyad Cokker Says That He Will Send Devadoothsn For National award

We use cookies to give you the best possible experience. Learn more