സത്യൻ അന്തിക്കാട്, മോഹൻലാൽ, ശ്രീനിവാസൻ കൂട്ടുകെട്ടിൽ പിറന്ന ചിത്രമായിരുന്നു സന്മനസ്സുള്ളവർക്ക് സമാധാനം.
ഒരു സാധാരണക്കാരന്റെ ജീവിതത്തെക്കുറിച്ച് സംസാരിച്ച ചിത്രം വലിയ രീതിയിൽ മലയാളികൾക്കിടയിൽ സ്വീകാര്യത നേടിയിരുന്നു.
ഗോപാലകൃഷ്ണ പണിക്കർ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് മോഹൻലാലായിരുന്നു. സിയാദ് കോക്കറായിരുന്നു ചിത്രം നിർമിച്ചത്. സിയാദ് കോക്കർ നിർമിക്കുന്ന രണ്ടാമത്തെ സിനിമയായിരുന്നു ഇത്.
സന്മനസ്സുള്ളവർക്ക് സമാധാനം പതിനാറു ദിവസം കൊണ്ട് ഷൂട്ട് ചെയ്ത് 42ാം ദിവസം റിലീസ് ചെയ്ത ചിത്രമാണെന്ന് അദ്ദേഹം പറയുന്നു.
ഇന്ന് മലയാള സിനിമയിൽ അത് ഒരിക്കലും സാധ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എന്റെ രണ്ടാമത്തെ സിനിമയായ സന്മനസുള്ളവർക്ക് സമാധാനം പതിനാറ് ദിവസം ഷൂട്ട് ചെയ്ത് നാൽപത്തി രണ്ടാം ദിവസം റിലീസ് ചെയ്ത ചിത്രമാണ്. അത് ഇന്ന് നടക്കുന്ന കാര്യമാണോ. ഒരിക്കലുമല്ല.
16 ദിവസം മോഹൻലാൽ, തിലകൻ, മാമുകോയ അങ്ങനെ എല്ലാവരുമൊത്തുള്ള ഷൂട്ട്. അതും വലിയ സബ്ജെക്ട്. ആ ഒരു വ്യത്യാസം ഇന്നത്തെ മലയാള സിനിമയിലുണ്ട്,’സിയാദ് കോക്കർ പറയുന്നു.
Content Highlight: Siyad cokkar talk about sanmanasullavarkk samadhaanam movie