| Tuesday, 18th April 2017, 6:11 pm

ഇരകളുടെ തലയറുക്കുന്നതിന് ഐ.എസ് ഭീകരരെ സഹായിക്കുന്നത് ആറു വയസുള്ള കുട്ടി; വീഡിയോ പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദമാസ്‌കസ്: ഇരകളുടെ തലയറുക്കാനായി ഇസ്‌ലാമിക് സ്റ്റേറ്റ് (ഐ.എസ്) ഭീകരന്‍മാരെ സഹായിക്കുന്നത് ആറ് വയസുകാരന്‍. ഇതിന്റെ വീഡിയോ ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്.

തലയറുക്കാനുള്ള കത്തികള്‍ ഭീകരര്‍ക്ക് കൊടുക്കുന്നത് ഈ കുട്ടിയാണെന്ന് വീഡിയോയില്‍ വ്യക്തമായി കാണാം. വിശ്വാസ വഞ്ചകരും, അവരുടെ കൊലയാളികളും ഒരിക്കലും നരകത്തില്‍ കണ്ടുമുട്ടില്ലെന്ന് വീഡിയോയില്‍ കുട്ടി പറയുന്നുണ്ട്. ഭീകരസംഘടനായ ഐ.എസ് തന്നെയാണ് വീഡിയോ പുറത്തു വിട്ടിരിക്കുന്നത്.

രണ്ട് ഭീകരരാണ് കുട്ടിയുടെ കയ്യില്‍ നിന്ന് കത്തി എടുത്ത് ഇരകളുടെ സമീപത്തേക്ക് തലയറുക്കാനായി പോകുന്നത്. ആരെയൊക്കെയാണ് വധശിക്ഷയ്ക്ക് വിധേയരാക്കിയതെന്ന് വ്യക്തമല്ല. ഒഴുക്കു വെള്ളത്തിന് സമീപത്ത് നിന്നാണ് ഭീകരര്‍ വധശിക്ഷ നടപ്പിലാക്കുന്നത്.

തലയറുത്തതിന് ശേഷം മൃതദേഹങ്ങള്‍ വെള്ളത്തില്‍ ഉപേക്ഷിക്കുകയാണ് ചെയ്തത്. രക്തം വെള്ളത്തില്‍ കലര്‍ന്ന് ഒഴുകുന്നതും ദൃശ്യങ്ങളില്‍ കാണാം.

വീഡിയോ കാണാം:
(Warning: Graphic Content)

We use cookies to give you the best possible experience. Learn more