ബംഗാളില്‍ പോളിംഗ് ഏജന്റുമാരെന്ന പേരില്‍ ആറ് പേര്‍ ബൂത്തിലെത്തിയതായി റിപ്പോര്‍ട്ട്
D' Election 2019
ബംഗാളില്‍ പോളിംഗ് ഏജന്റുമാരെന്ന പേരില്‍ ആറ് പേര്‍ ബൂത്തിലെത്തിയതായി റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 6th May 2019, 1:17 pm

ബംഗാള്‍: തിരിച്ചറിയല്‍ കാര്‍ഡുകള്‍ പോലും കൈവശമില്ലാതെ പോളിംഗ് ഏജന്റുമാരെന്ന പേരില്‍ ആറ് പേര്‍ ബൂത്തിലെത്തിയതായി റിപ്പോര്‍ട്ട്. ബംഗാളിലെ രണ്ട് ബൂത്തുകളിലായി ആറ് പേര്‍ എത്തിയന്നത് ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

സംശയം തോന്നി കാര്യം അന്വേഷിച്ചപ്പോള്‍ അവര്‍ ഏത് പാര്‍ട്ടിയുടെ ഏജന്റുമാരാണെന്ന് പറയുന്നില്ലെന്നും അവരുടെ കൈവശം യാതൊരു തിരിച്ചറിയല്‍ കാര്‍ഡുകളും ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആറ് സംസ്ഥാനങ്ങളിലായി 51 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. പശ്ചിമബംഗാളിലാണ് ഏറ്റവുമധികം പോളിങ് റിപ്പോര്‍ട്ട് ചെയ്തത്. 14.85% പോളിങ്ങാണ് ഇവിടെ നടന്നത്.

അതിനിടെ അമേഠിയില്‍ കോണ്‍ഗ്രസ് ബൂത്തു പിടിച്ചെടുക്കുന്നുവെന്ന് ആരോപിച്ച് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സ്മൃതി ഇറാനി രംഗത്തെത്തി.തെരഞ്ഞെടുപ്പു കമ്മീഷന്‍ ഇക്കാര്യത്തില്‍ നടപടിയെടുക്കണമെന്നും സ്മൃതി ഇറാനി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

വോട്ടിങ് ആരംഭിച്ചതിന് പിന്നാലെ മധ്യപ്രദേശിലെ വിവിധ ബൂത്തുകളിലും ഇ.വി.എം തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇ.വി.എം മാറ്റി നല്‍കുന്നതുവരെ ചില ബൂത്തുകളില്‍ വോട്ടെടുപ്പ് തടസ്സപ്പെടുകയും ചെയ്തിരുന്നു.

ഇതിന് പുറമെ ഹൂഗ്ലിയിലും ജയ്പൂരിലുമെല്ലാം ഇ.വി.എം തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. എന്നാല്‍ പോളിങ് സുഗമമായി നടക്കുന്നുണ്ടെന്നും തകരാറുകള്‍ കണ്ടെത്തിയ ഇ.വി.എമ്മുകള്‍ മാറ്റിനല്‍കിയിട്ടുണ്ടെന്നുമാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്.